ബോളീവുഡിലെ സൂപ്പര്‍ താര റാണിയാണ് മലൈക അറോറ. പൊതുവേ ചലചിത്ര താരങ്ങള്‍ തങ്ങളുടെ ശരീര വടിവ് കാത്തു സൂക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണ്. സ്ത്രീ ശരീരത്തെ കച്ചവട ചരക്കാക്കുന്നുവെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും മേനീ പ്രദര്‍ശനം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങള്‍ക്കാണ് കാഴ്ചക്കാര്‍ ഏറെ ഉള്ളത്. ബോളീവുഡില്‍ പ്രത്യേകിച്ചും. ഇത്തരം ചിത്രങ്ങള്‍ക്ക് കാഴ്ചക്കാര്‍ ഉള്ളതുകൊണ്ടു തന്നെ ഇനിയും അത് തുടരുക തന്നെ ചെയ്യും. ബോളീവുഡില്‍ അഭിനയ മികവിനപ്പുറം ആകാര വടിവ് കൊണ്ട് ആരാധകരെ സൃഷ്ടിച്ച നടിയാണ് മലൈക അറോറ. ഈ പ്രായത്തിലും തന്റെ ആകാരഭംഗി നിലനിര്‍ത്താന്‍ കൊഴുപ്പുള്ള ഭക്ഷണം കുറച്ച് പച്ചക്കറിയും വര്ക്കൌട്ടുമായി മുന്നോട്ട് പോവുകയാണ് താരം എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി.

ഏറ്റവും കൊഴുപ്പുള്ള ഭക്ഷങ്ങളില്‍ ഒന്നായ ബിരിയാണിയോടുള്ള പ്രിയം ഇതാദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി മലൈക അറോറ. താന്‍ ഫിറ്റ്നസിൻ്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെങ്കിലും മലൈകയുടെ ബിരിയാണി പ്രേമം കേട്ട് ആരാധകര്‍ ശരിക്കും ഞെട്ടി. നൃത്തവും യോഗയും വര്‍ക്കൗട്ടുമൊക്കെ തന്റെ ജീവിതത്തിൻ്റെ ഭാഗമായി കൊണ്ടുപോകുന്ന മലൈക എത്ര ഡയറ്റാണെങ്കിലും ബിരിയാണി തൻ്റെ പ്രിയപ്പെട്ട ഭക്ഷണ വിഭവമാണെന്ന് തുറന്നു പറയുന്നു.

താന്‍ ബിരിയാണി കഴിക്കാനാണ് ജീവിക്കുന്നത്. എല്ലാതരം ഭക്ഷണവും കഴിക്കും, ഭക്ഷണം ഒഴിവാക്കി കൊണ്ടുള്ള ഒരു പരിപാടിയുമില്ല. തനിക്ക് ഡയറ്റ് ഇഷ്ടമല്ല. ഒരു കഷ്ണം കേക്ക് കഴിക്കാന്‍ കൊതി തോന്നിയാല്‍ അപ്പോള്‍ കഴിക്കും. ചിലര്‍ക്ക് അരിയും സ്റ്റാര്‍ച്ചുമൊക്കെ പ്രശ്നമാണ്, പക്ഷേ തനിക്ക് അതൊന്നും പ്രശ്നമല്ല മലൈക പറയുന്നു.