“തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ശോഭന ഒരു മെസേജ് അയച്ചു” സത്യന്‍ അന്തിക്കാടിൻ്റെ മകന്‍

പത്മിനി രാഗിണിമാരുടെ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് എത്തപ്പെട്ട നടിയായിരുന്നു ശോഭന. ശോഭനയോളം ലക്ഷണമൊത്ത ഒരു നായിക മലയാളത്തില്‍ അതിനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അഭിനയ കലയുടെ ഭാവതലങ്ങള്‍ കാഴ്ച്ചക്കാരന്‍റെ കണ്ണിലും ഹൃദയത്തിലും മായിക്കാനാകാത്ത വിധം വരച്ചിടുകയായിരുന്നു ഈ അഭിനയ പ്രതിഭ. ഒരിടവേളക്ക് ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു ജോഷി- മോഹന്‍ലാല്‍ ടീമിൻ്റെ  ‘മാമ്പഴക്കാലം’. സിനിമ വലിയ വിജയമായെങ്കിലും ഇവര്‍ പിന്നെയും സിനിമ ലോകത്ത് നിന്നും അകലം പാലിച്ചു തന്‍റെ നൃത്ത സപര്യയുടെ ലോകത്ത് തുടര്‍ന്നു.


പിന്നീട് സത്യന്‍ അന്തിക്കാടിൻ്റ മകന്‍ അനൂപ്‌ സത്യന്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച  ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിലായിരുന്നു ഈ കലാകാരിയെ നമ്മള്‍ കണ്ടത്. ശോഭനയെ താന്‍ സിനിമയിലേക്ക് കൊണ്ട് വന്നതിൻ്റെ പിന്നിലുള്ള അനുഭവം അനൂപ്‌ സത്യന്‍ പങ്ക് വയ്ക്കുകയുണ്ടായി.

താന്‍ ആദ്യം ഈ സിനിമയെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ ശോഭന നോ പറഞ്ഞുവെന്ന് അനൂപ് ഓര്‍ക്കുന്നു. ഒടുവില്‍ ഒന്ന് നേരില്‍ കണ്ടു കഥ പറയണം എന്ന് അറിയിച്ചപ്പോള്‍ അര മണിക്കൂര്‍  സന്ദര്‍ശന സമയം അനുവദിക്കുകയായായിരുന്നുവെന്ന് അനൂപ് പറയുന്നു. 

ഒരു നാല്‍പ്പത്തിയഞ്ച് മിനിറ്റോളം തന്‍റെ  കഥ കേള്‍ക്കുന്നതിനും വേണ്ടിയും അതിൻ്റെ ചര്‍ച്ചകള്‍ക്ക് വേണ്ടിയും ശോഭന സ്പെന്‍ഡ് ചെയ്തു. കഥ പറഞ്ഞ്  വീട്ടില്‍ എത്തിയപ്പോള്‍ ശോഭന തനിക്കൊരു  ഒരു മെസേജ് അയച്ചു. കുറെ നാളുകൂടി ഉറങ്ങാതെ കേട്ട ഒരു കഥ ഇതാണെന്ന് ശോഭന മെസേജിലൂടെ പറഞ്ഞുവത്രെ. അങ്ങനെയാണ് തനിക്ക് ഈ ചിത്രം ചെയ്യാന്‍ ഒരു പോസിറ്റീവ് എനര്‍ജി കിട്ടിയത്. ആ എനര്‍ജിയില്‍ നിന്നാണ് തന്‍റെ  ആദ്യ ചിത്രത്തിനുള്ള സ്ക്രിപ്റ്റ് വര്‍ക്ക് ചെയ്തു തുടങ്ങിയതെന്ന്  അനൂപ്‌ സത്യന്‍ പറയുന്നു.

Leave a Reply

Your email address will not be published.