പ്രണയകാലത്തിൻ്റെ ഓര്‍മയില്‍ പേര്‍ലിഷ് ! മലയാളിക്ക് മറക്കാനാകുമോ ഈ കമിതാക്കളെ (വീഡിയോ)

മലയാളത്തിലെ ഏറ്റവും വലിയ റിയലിറ്റി ഷോ ആയ ബിഗ് ബോസ്സ് സീസ്സണ്‍ 1 ലൂടെ ഏവരുടെയും പ്രിയപ്പെട്ട  താര ജോഡികളായിത്തീര്‍ന്നവരാണ് ശ്രീനിഷും പേളിയും. ഈ ഷോയിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത പേളി മാണിയും ശ്രീനിഷ് അരവിന്ദും 2019 മേയ് അഞ്ചിന് വിവാഹിതരാവുകയായിരുന്നു. സമൂഹ മാധ്യമത്തില്‍ പേളിഷ് എന്ന പേരില്‍ നിരവധി ആരാധകരെ സൃഷ്ടിച്ച ഇവര്‍ ബിഗ്ഗ് ബോസ്സിലെ ഓര്‍മകള്‍ അടുത്തിടെ തങ്ങളുടെ യൂ ടൂബ് ചാനലിലൂടെ പങ്ക് വച്ചിരുന്നു .  

ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട സമയത്ത് ശ്രീനിഷ് തങ്ങളുടെ പ്രണയകാലത്തിന്റെ ഓര്‍മ്മയ്ക്ക് കയ്യില്‍ സൂക്ഷിച്ച വസ്തുക്കളാണ് വീഡിയോയില്‍ കാണിക്കുന്നത്. ബിഗ് ബോസില്‍ വച്ച്‌ പേളിയെ പ്രൊപ്പോസ് ചെയ്തപ്പോള്‍ ധരിച്ചിരുന്ന അതേ ടീഷര്‍ട്ടാണ് വീഡിയോയില്‍ ശ്രീനിഷ് ധരിച്ചിരിക്കുന്നതെന്ന് ശ്രീനി പറയുന്നു. 

ക്യാമറയ്ക്കു മുന്നില്‍ വച്ച്‌ പ്രണയിക്കാന്‍ കഴിയുമോയെന്ന് പലരും ചിന്തിക്കുന്നുണ്ടാകുമെന്നും എന്നാല്‍ തങ്ങള്‍ പ്രണയിച്ചു പോയെന്നുമാണ്  പേളി പറഞ്ഞത്. തങ്ങള്‍ക്കിടയില്‍ ഏറ്റവും റൊമാന്‍റിക് ശ്രീനിയാണെന്ന്  പേളി ഇതിനിടെ അഭിപ്രായപ്പെട്ടു.തങ്ങളുടെ പ്രണയത്തിൻ്റെ ഓര്‍മ്മയ്ക്ക് സൂക്ഷിച്ചിരിക്കുന്ന പലതും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഈ വീഡിയോയുടെ ഒടുവില്‍ ഇവരുടെ മകളായ നിലയെയും കാണാം. ഉറക്കത്തില്‍നിന്നും ഉണര്‍ന്ന നിലയെ ശ്രീനിഷ് ആണ് പേളിയുടെ അടുത്തേക്ക് കൊണ്ടുവരുന്നത്. രാത്രി 11 മണിക്ക് ഉറങ്ങിയാല്‍ രാവിലെ 7-8 മണിവരെ നില ഉറങ്ങുമെന്ന് പേളി പറയുന്നു.

മാര്‍ച്ച്‌ 20നായിരുന്നു നില ജനിച്ചത്. മകളുടെ ജനനം മുതലുളള എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പേളി ആരാധകരെ അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ഇവരുടെ മകള്‍ നിലയും.

Leave a Reply

Your email address will not be published.