ബാല വീണ്ടും വിവാഹിതനാകുന്നു. വധു മലയാളിയോ ? അറിയാം വിശേഷം.

ബാല മലയാളിയല്ല, മലയാളത്തില്‍ വേരുകളുമില്ല. പക്ഷേ ബാല എന്ന നടനെ ഏറ്റെടുത്തത് മലയാളി പ്രേക്ഷകരായിരുന്നു. തമിഴിലെ പ്രശസ്തമായ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ചിട്ടും ഭാഗ്യം തുണച്ചത് കേരളത്തില്‍ ആയിരുന്നു. മലയാളത്തിലേക്കുള്ള ബാലയുടെ ആ യാത്ര കൊണ്ടെത്തിച്ചത് ഐഡിയ സ്റ്റാര്‍ സിങ്ങറിലെ ഗായികയായ അമൃത എന്ന പെണ്‍കുട്ടിയിലേക്കായിരുന്നു. ഒന്നിന് പിറകെ ഒന്നൊന്നായി ഹിറ്റുകള്‍ കൈവന്നിരുന്ന കാലത്താണ്  അദ്ദേഹം സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ സെലിബ്രറ്റി ജഡ്ജാകുന്നതും ആ വരവില്‍ അമൃതയെ കണ്ട് ഇഷ്ടപ്പെടുന്നതും പിന്നീട് ഇവര്‍ വിവാഹിതരാകുന്നതും. പക്ഷേ ഈ ദാമ്പത്യം അധിക നാള്‍ നീണ്ടു പോയില്ല. 2010ല്‍ വിവാഹിതരായ ഇവര്‍ 2019 ല്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്, അവന്തിക..   

എന്നാല്‍ ബലയുമായി ബന്ധപ്പെട്ട് ഒരു ചൂടുള്ള വാര്‍ത്ത തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നടന്‍ ബാല രണ്ടാതും വിവാഹിതനാകുന്നു. സെപ്തംബര്‍ അഞ്ചിന് കേരളത്തില്‍ വച്ചാകും വിവാഹം എന്നാണ് അനൌദ്യോഗികമായി പുറത്തു വരുന്ന വാര്‍ത്തകള്‍. വധു സിനിമാ രംഗത്തെു നിന്നല്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. വധുവിൻ്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാല്‍ ഈ വാര്‍ത്തയോട് ബാല ഇതുവരെ പ്രതികരിച്ചിട്ടില്ല.  ഇപ്പോള്‍  ബാല തമിഴിലെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ അണ്ണാത്തയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലക്‌നൗവിലാണ്. തമിഴിലെ പ്രശസ്ത സംവിധായകനും ബാലയുടെ സഹോദരനുമായ ശിവ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. വമ്പന്‍ താര നിര തന്നെ ആനി നിരക്കുന്ന ഈ ചിത്രത്തില്‍ നയന്‍താര, ഖുശ്ബു തുടങ്ങി ഒട്ടനവധി പ്രമുഖര്‍  അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published.