ഒരു ശരാശരി ഇന്ത്യന്‍ യുവാവിന്റെ ഏറ്റവും വലിയ സ്വപ്നനങ്ങളിലൊന്നാണ് സിനിമ. ഈ ഗ്ലാമര്‍ ഇന്റസ്ട്രിയിലേക്കുള്ള ചവിട്ട് പടിയായിട്ടാണ് നല്ലൊരു ശതമാനം യുവാക്കളും ഇന്ന് സോഷ്യല്‍ മീഡിയയെ കാണുന്നത്. ഒരു പരിധി വരെ യുവാക്കളുടെ ഈ മോഹത്തെ പൂര്‍ത്തീകരിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് ഒരു സത്യവുമാണ്. ഇത്തരം സിനിമാ മോഹികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം ഇപ്പോള്‍ കൈവന്നിരിക്കുകയാണ്.

ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിൻ്റെ സീസണ് – 5 മലയാളം ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കോണ്ടെസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
നല്ല കഥകള്‍ ഉണ്ടായിട്ടും നിര്‍മ്മാതാക്കളെ ലഭിക്കാത്തവര്‍ക്കാണ് ബഡ്ജറ്റ് ലാബിൻ്റെ ഈ ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ ഇങ്ങനെ ഒരു കോണ്ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ബഡ്ജറ്റില്‍ 5 ഷോര്‍ട്ട് ഫിലിം വരെ നിര്‍മ്മിക്കാനാണ് ഇതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. ഒരു ഷോര്‍ട്ട് ഫിലിം എന്നതിനപ്പുറം സിനിമയുടെ മാസ്മരിക ലോകത്തിലേക്ക് കടന്നു ചെല്ലാനുള്ള അപൂര്‍വ അവസരം കൂടിയാണിത്. പ്രശസ്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചത്.
മുന്‍പത്തെ സീസണില്‍ 4 വിജയികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരുകയാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് തിരക്കഥകള്‍ നിര്‍മ്മാണ കമ്പനികളുടെയും, സംവിധായകാരുടെയും മുന്നില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഇവര്‍ ഒരുക്കുന്നുണ്ട്.
ഇന്ത്യയില്‍ തന്നെ ആദ്യമാണ് ഇത്തരം ഒരു സംരംഭം. ബഡ്ജറ്റ് ലാബ് ഇന്നോളം 4 സീസണുകളിലായി 9 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മ്മിച്ചു. പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഫ്രൈഡേ ഫിലിം ഹൗസ്, ആഷിക് ഉസ്മാന് പ്രൊഡ്ക്ഷന്‍സ്, ലിറ്റില്‍ ബിഗ് ഫിലിംസ്, ഉര്‍വശി തീയറ്റര്‍സ് എന്നിവരോടൊപ്പം, സംവിധായകരായ ജിസ് ജോയ്, അരുണ്‍ ഗോപി, ടിനു പാപ്പച്ചന്, ഡിജോ ജോസ് ആന്റണി, തരുണ്‍ മൂര്‍ത്തി, പ്രശോഭ് വിജയന്, അഹമ്മദ് കബീര്‍ എന്നിവരും ഈ സീസൻ്റെ ഭാഗമാകും..
കഥകള്‍ അയ്ക്കുന്നതിനായി http://www.budgetlab.in/s5 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓഗസ്റ്റ് 17 മുതല്‍ ആണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അവസാന തിയ്യതി സെപ്റ്റംബര്‍ 30, 2021.