“നീ പകര്‍ന്നൊരു വെളിച്ചമിന്നുമെന്നില്‍ വിളങ്ങുന്നു” വികാര നിര്‍ഭരമായ കുറുപ്പ് പങ്ക് വച്ച് ബിജു നാരായണന്‍.

രവീന്ദ്രന്‍ മാഷ് ഈണം നല്കിയ ‘വെങ്കലം’ എന്ന ചിത്രത്തിലെ ‘പത്തു വെളുപ്പിന്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് മലയാള സിനിമയിലേക്ക് ബിജു നാരായണന്‍ രംഗപ്രവേശനം ചെയ്യുന്നത്. തുടർന്നു സംഗീത ലോകത്ത് തൻ്റെതായ ഒരു ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിന് വളരെ വേഗം കഴിഞ്ഞു. പ്രഫഷണല്‍ ലൈഫില്‍ നിരവധി ഉയരങ്ങള്‍ കീഴടക്കിയെങ്കിലും വ്യക്തി ജീവിതത്തിലെ ഒരു ദുരന്തം ഗായകനെ ഉലച്ചു കളഞ്ഞു.    

രണ്ടു വര്‍ഷം മുന്‍പാണ് അദ്ദേഹത്തിന്‍റെ ഭാര്യ ശ്രീലത അന്തരിച്ചത്. 44-ആം വയസില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നായിരുന്നു ആ വിയോഗം. തന്‍റെ പ്രിയതമയുടെ വേര്‍പാടെന്ന പ്രാപഞ്ചിക സത്യത്തോട് ഇതുവരെ പൊരുത്തപ്പെടാന്‍  അദ്ദേഹത്തിനും കുട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല. ഭാര്യയുടെ ഓര്‍മദിനത്തില്‍ അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുകയുണ്ടായി.

‘ജീവിതപാതയിലൊരു വെളിച്ചമായി, കടന്നുവന്നെന്‍ ജീവൻ്റെ പാതിയായി, പിന്നെയെന്‍ നിഴലായി, കൂടെ നടന്നീട്ട്, ഒരുനാളെന്നെ തനിച്ചാക്കി ദൂരെ മറഞ്ഞിട്ടും ശ്രീ, നീ പകര്‍ന്നൊരു വെളിച്ചമിന്നുമെന്നില്‍ വിളങ്ങുന്നു,” എന്നാണ് അദ്ദേഹം പ്രിയ പത്നിയെ ഓര്‍ത്ത് കൊണ്ട് കുറിച്ചത്.  

നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് 1998 ജനുവരി 23നു
ബിജുവിന്‍റെയും ശ്രീലതയുടെയും വിവാഹം. ഇവര്‍ സഹപാഠികളായിരുന്നു.  എറണാകുളം മഹാരാജാസില്‍ ആയിരുന്നു ഇവരും ഉപരിപഠനം നടത്തിയിരുന്നത്.   

നിരവധി  ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്  പ്രണയം ശ്രീലതയോടായിരുന്നു. അക്കാലത്ത് ക്യാംപസിലെ എല്ലാവര്‍ക്കും ഈ പ്രണയത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. താനായിരുന്നു അവര്‍ക്കിടയിലെ ഹംസമെന്നും പിണക്കങ്ങള്‍ തീര്‍ക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത് തനായിരുന്നെന്നും ബിജു നാരായണൻ്റെയും ശ്രീലതയുടെയും ക്ലാസ്മേറ്റു കൂടിയായ  ടിനി ടോം പറയുകയുണ്ടായി.

കാന്‍സര്‍ രോഗ ബാധിതയായി ചികിത്സയില്‍ ഇരിക്കുന്നതിനിടെ 2019 ആഗസ്ത് 13നാണ് ശ്രീലത മരണം വരിച്ചത്. ശ്വാസകോശത്തിലായിരുന്നു കാന്‍സര്‍.

Leave a Reply

Your email address will not be published.