ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും ; ഇന്നത്തെ ഒരു സൂപ്പര്‍ നായിക സിനിമയിലേക്ക് വന്ന വഴി വിനയന്‍ പറയുന്നു.

മലയാള സിനിമയില്‍ നിരവധി പുതു മുഖങ്ങളെ സംഭാവന നല്കിയ സംവിധായകന്‍ ആണ് വിനയന്‍. ജയസൂര്യ, അനൂപ് മേനോന്‍, ഇന്ദ്രജിത്ത് , തുടങ്ങി ഒരുപിടി കലാകാരന്‍മാര്‍ക്ക് തിരശീലക്ക് മുന്നിലേക്കുള്ള വഴി തുറന്നത് അദ്ദേഹം ആയിരുന്നു. വിനയന്‍ അവതരിപ്പിച്ച പല നടീ നടന്മാരും മലയാള ചലച്ചിത്ര ലോകത്തെ അഭിഭാജ്യ ഘടകങ്ങളാണ്. ഇന്ന് മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നടിയുടെ കടന്നു വരവിനെക്കുറിച്ച് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുകയുണ്ടായി.   

താന്‍ ‘മീരയുടെ ദുഃഖവും മുത്തുവിൻ്റെ  സ്വപ്നവും’ എന്ന ചിത്രം ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും തന്നോട് സിനിമയില്‍ അവസരം ചോദിച്ചു വരുകയുണ്ടായി. ഹണീ റോസ് എന്നായിരുന്നു ആ കുട്ടിയുടെ പേര്. പക്ഷേ അന്ന് സിനിമയില്‍ നായികയാക്കാനുള്ള പ്രായം ഹണിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു കൊച്ചു കുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിയില്ല. അതുകൊണ്ട് അടുത്ത ചിത്രത്തില്‍ അവസരം നകാമെന്ന് പറഞ്ഞ് താന്‍ അവരെ ഒഴിവാക്കി.  

എന്നാല്‍ ഹണിയുടെ പിതാവ്  വര്‍ഗീസ്‌ ചേട്ടന്‍ തന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നുവെന്ന് വിനയന്‍ പറയുന്നു. ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രം പുതുമുഖങ്ങളെ വച്ച്‌ ചെയ്യുന്ന സമയത്ത് കറക്റ്റ് ആയി ഹണിയുടെ അച്ഛന്‍ തന്നെ വിളിച്ചു. പിന്നീട് അന്ന് പറഞ്ഞ വാക്ക് ഓര്‍മ്മിപ്പിച്ചു. അടുത്ത സിനിമ ചെയ്യുമ്പോള്‍ ഒരു വേഷം മകള്‍ക്ക് നല്‍കാമെന്നു പറഞ്ഞിരുന്ന കാര്യം അവര്‍ത്തിച്ചു. ശരിയാണ് ആ വാക്ക് പാലിക്കാന്‍ പോകുകയാണ് എന്ന് മറുപടി നല്കി. അങ്ങനെയാണ് ഹണീ റോസ് സിനിമയിലേക്ക് വരുന്നത്. ഇന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഹണി റോസ്.

Leave a Reply

Your email address will not be published.