” അന്ന് പ്രായം വെറും 15, 5 മിനിറ്റില്‍ കൂടുതല്‍ നേരം ആ നടന്‍ എന്നെ ചുംബിച്ചു. ഞാന്‍ എല്ലാം സഹിച്ച് നിന്നു” പ്രശസ്ത നടി രേഖ.

അടുത്തിടെ ബോളിവുഡില്‍ വീണ്ടും ചര്‍ച്ചാവിഷയമായി പ്രശസ്ത നടി രേഖയുടെ തുറന്നു പറച്ചില്‍. എണ്‍പതുകളില്‍ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു രേഖ. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയി എത്തിയ അവര്‍ പതിനഞ്ച്  വയസ്സുള്ളപ്പോള്‍ തനിക്ക് ലൊക്കേഷനില്‍ നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ച്  വെളിപ്പെടുത്തുകയുണ്ടായി.

അഞ്ചാന സഫര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്തരം ഒരു അനുഭവമുണ്ടായത്. ബിശ്വജിത്ത് ചാറ്റര്‍ജി എന്ന ബംഗാളി നടനാണ് അന്ന് തന്നോട് മോശമായി പെരുമാറിയത്. സിനിമയുടെ സംവിധായകനും ഛായാഗ്രഹകനുമായ രാജാ നവാതെ ഉള്‍പ്പെടെ ഉള്ളവര്‍ ഇത് കണ്ട് രസിച്ചുവെന്നും നടി പറയുന്നു.

അന്ന് 30 വയസ്സുള്ള നടന്‍ 15 വയസ്സുള്ള തന്നെ ചുംബിച്ചു. ആക്ഷന്‍ പറഞ്ഞു ഷോട്ട് തുടങ്ങി ഏകദേശം അഞ്ച് മിനിറ്റോളം അയാള്‍ തന്നെ  ഉമ്മ വെയ്ക്കുകയായിരുന്നു. കണ്ണിലൂടെ കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ എല്ലാം സഹിച്ചു നിന്നുവെന്നും രേഖ പറയുന്നു.

എന്നാല്‍ രേഖയുടെ ഈ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രസ്തുത നടന്‍. മനപ്പൂര്‍വമല്ല അങ്ങനെ ചെയ്തത്. ആ ചുംബനരംഗം കഥയുടെ ആവശ്യമായിരുന്നു. അല്ലാതെ താനായിട്ട് കൂട്ടിച്ചേര്‍ത്തത് അല്ല. എല്ലാം രേഖയുടെ തോന്നല്‍ മാത്രമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.