എന്തിനാണ് നിന്‍റെ വിരലുകള്‍കൊണ്ട് എന്‍റെ ഭര്‍ത്താവിന്‍റെ കൈപ്പത്തിയില്‍ സ്പര്‍ശിച്ചത്.. ? വെളിപ്പെടുത്തലുമായി ഗായിക

തമിഴിലെ മുന്‍ നിര ഗായികമാരില്‍ പ്രമുഖയാണ് സുനിത. സ്ത്രീകള്‍ക്ക് പൊതുവേ നിരവധി ദുരനുഭവങ്ങള്‍ ഉണ്ടാകാറുള്ള  തൊഴിലിടമാണ് സിനിമ എന്നാണ് പൊതുവേ പറയാറുള്ളത്. അടുത്തിടെ തനിക്ക് സിനിമാ മേഖലയില്‍ നിന്നും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച്  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുനിത പറയുകയുണ്ടായി. ഒരു ചിത്രത്തിന്‍റെ സോങ്ങ് റെക്കോര്‍ഡിങ്ങിനു ഇടയില്‍ ആണ് ഇത്തരം ഒരു അനുഭവം ഉണ്ടായതെന്ന് സുനിത പറയുന്നു. അത് വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ആ ഒരു  അനുഭവം കാരണം സ്വസ്ഥമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്തത്ര വിഷമം ഉണ്ടായതായി അവര്‍  വ്യക്തമാക്കി. പൊതുവേ എന്തിനെയും സധൈര്യം നേരിടുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു താന്‍, എന്നാല്‍ ഈ അനുഭവം വല്ലാതെ തളര്‍ത്തികളഞ്ഞു,  സുനിത പറയുന്നു.

ഒരിക്കല്‍ ഒരു പാട്ട് റെക്കോര്‍ഡു ചെയ്യാനായി സ്റ്റുഡിയോയില്‍ പോയതായിരുന്നു. ട്യൂണ്‍ കേട്ടശേഷം സംഗീത സംവിധായകന്‍ തനിക്ക് മൈക്ക് കൈമാറി. റെക്കോര്‍ഡിങ് ചെയ്യാനായി അകത്തേക്ക് കയറിയപ്പോള്‍ സംഗീത സംവിധായകൻ്റെ ഭാര്യ തന്‍റെ  അടുത്ത് വന്ന് ദേഷ്യപ്പെട്ടു. നീ എന്തിനാണ് നിന്‍റെ വിരലുകള്‍കൊണ്ട് എന്‍റെ ഭര്‍ത്താവിന്‍റെ കൈപ്പത്തിയില്‍ സ്പര്‍ശിച്ചത്.. ? എന്ന് അവര്‍ തന്നോട് ചോദിച്ചു.

ഈ ചോദ്യം കേട്ടപ്പോള്‍ ആദ്യം ഒന്ന് പകച്ചെങ്കിലും അപ്പോള്‍ തന്നെ അതിനുള്ള മറുപടി താന്‍ നല്‍കി. എന്നിരുന്നാലും  അന്നുരാത്രി ഉറങ്ങാന്‍ പോലും സാധിച്ചില്ലെന്ന് അവര്‍ പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആണ് സുനിത ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. സിനിമാ മേഖലയില്‍ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അവര്‍ നല്കിയ ഉത്തരം ആയിരുന്നു ഇത്.

Leave a Reply

Your email address will not be published.