മലയാള ചലച്ചിത്ര ഗാന ശാഖയില്‍ യേശുദാസിന് ശേഷം ഏറ്റവും അധികം ആരാധിക്കപ്പെടുന്ന ഗായകനാണ് എം ജീ ശ്രീകുമാര്‍. നിരവധി സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ ഇതിനോടകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ശബ്ദത്തോട് ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന ശബ്ദമാണ് ചലച്ചിത്ര മേഖലയില്‍ ഉള്ളവര്‍ ശ്രീക്കുട്ടന് എന്ന് സ്നേഹത്തോടെ വിളിക്കുന്ന എം ജീക്കുള്ളത്. ഇന്നോളം ഒരു വിവാദത്തിലും പെടാത്ത അപൂര്‍വം ചില സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. അതിനു പ്രധാന കാരണം എല്ലായിപ്പോഴും ശ്രീകുമാറിനോടൊപ്പം ഭാര്യയായ ലേഖയും ഉണ്ടാകും എന്നത് തന്നെ.

എം.ജി ശ്രീകുമാറിനേയും ഒപ്പം ഭാര്യ ലേഖയേയും മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ല. എം ജി എവിടെ പോയാലും ഒപ്പം ഭാര്യയും ഉണ്ടാകും. എന്ത് തരം പ്രോഗ്രാമാണെങ്കിലും ഇരുവരും ഒരുമിച്ചാണ് ഉണ്ടാവുക.
യൂ ടൂബ് ചാനലിലൂടെ ഏറെ സ്വീകാര്യ ആണ് ലേഖ ശ്രീകുമാര്‍ ഇപ്പോള്‍. തങ്ങളുടെ കുക്കിങ് വീഡിയോയും, യാത്രാ വിശേഷങ്ങളും ഇവര്‍ യൂ ടൂബ് ചാനലിലൂടെ പങ്ക് വയ്ക്കാറുണ്ട്.
മിക്കപ്പോഴും ഈ ദൃശ്യ വിരുന്നില്‍ ഒപ്പം എംജി ശ്രീകുമാറും എത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ലെന്നും കൃത്രിമത്വങ്ങളില്ലാതെ ജീവിതം പരിചയപ്പെടുത്തുന്നതാണ് തനിക്ക് ഇഷ്ടമെന്നും അടുത്തിടെ യൂ ടൂബില്‍ പങ്കുവച്ച ഒരു വിഡിയോയില്‍ ലേഖ പറയുകയുണ്ടായി.

എ ഡേ ഇന്‍ മൈ ലൈഫ് എന്ന പുതിയ യുട്യൂബ് വിഡിയോയില്‍ ആണ് ഇവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നിരവധി തവണ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നെന്ന് ലേഖ തുടര്‍ന്നു. ശ്രീക്കുട്ടന് താന്‍ അഭിനയ മേഖലയിലേക്ക് പോകുന്നതിനോട് താല്പര്യമുണ്ടായിരുന്നുവെന്നും ലേഖ പറയുകയുണ്ടായി.