“താന്‍ ശരിക്കും എങ്ങനെയാണോ അത് മാത്രം പുറത്തേക്ക് വന്നാല്‍ മതി” അന്ന് വിദ്യാ ബാലന്‍ പറഞ്ഞത്

നായകന്‍റെ നിഴലല്ലാതെ അഭിനയ പ്രധാന്യം ഉള്ള വേഷം കൈകാര്യം ചെയുന്ന അപൂര്‍വം ചില നടികളെ ഇന്ന് ബോളീവുഡില്‍ ഉള്ളൂ. ബോളീവുഡ് പോലെ വളരെ വിപുലമായൊരു ക്യാന്‍വാസില്‍ നായികാ പ്രധാന്യമുള്ള വേഷങ്ങള്‍ ചെയ്ത് സ്വന്തമായൊരു ഐഡന്‍റിറ്റി ഉണ്ടാക്കിയെടുത്ത അഭിനയ പ്രതിഭയാണ് വിദ്യ ബാലന്‍. ഒരു പക്ഷേ പല നായക കഥാപാത്രങ്ങള്‍ക്ക്  ലഭിക്കുന്നതിനെക്കാള്‍ റക്കഗനിഷന്‍ വിദ്യക്ക് കിട്ടുന്നുണ്ടെന്ന് പറയാം.    മലയാളത്തിലും വേരുകളുള്ള വിദ്യ ഇന്ന് ബോളീവുഡിന്‍റെ അഭിഭാജ്യ ഘടകമാണ്.  അടുത്തിടെ ഒരു പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഡബ്ബൂ രത്നാനി വിദ്യാ ബാലനെക്കുറിച്ച് ഒരു പ്രഫഷണല്‍ എന്ന നിലയില്‍ ചില അനുഭവങ്ങള്‍ പറയുകയുണ്ടായി. തൻ്റെ ഫോട്ടോകളില്‍ റീ ടച്ച്‌ ചെയ്യരുതെന്ന് പല ഫോട്ടോഗ്രാഫര്‍മാരോടും മാഗസിനുകളോടും വിദ്യ ബാലന്‍ നിര്‍ബന്ധപൂര്‍വം  പറയാറുണ്ടെന്നു അദ്ദേഹം പറയുന്നു.


താന്‍ ശരിക്കും എങ്ങനെയാണോ അത് മാത്രം തന്നെ പുറത്തേക്ക് വന്നാല്‍ മതിയെന്നാണ് വിദ്യയുടെ കാഴ്ച്ചപ്പാട്. രത്നാനി പറയുന്നു. സ്റ്റീരിയോടൈപ്പ് ആയുള്ള ഫാഷന്‍ ട്രെന്‍റിനോട് വിദ്യക്ക് താല്‍പര്യം ഇല്ല. യഥാര്‍ത്ഥത്തില്‍ ഉള്ളതിലും വണ്ണം കുറച്ച്‌ ഫോട്ടോയില്‍ കാണിക്കുന്ന രീതി ഇഷ്ടപ്പെടാത്ത വിദ്യ തന്‍റെ  ശരീരഘടനയില്‍ അഭിമാനിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു. തൻ്റെ ചിത്രം കളര്‍ കറക്ഷന്‍ മാത്രമേ ചെയ്യാവൂ എന്ന് എഡിറ്റോറിയല്‍ ടീമിന് കൃത്യമായ നിര്‍ദേശം വിദ്യ നല്‍കാറുണ്ട്.

ഒരുസമയത്ത് താന്‍ നിരന്തരമായി ബോഡി ഷെയിമിംഗിന് വിധേയ ആയിട്ടുണ്ടെന്  വിദ്യ ബാലന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു,  ഒരുപാട് കാലം സ്വന്തം ശരീരത്തെ വെറുത്തിരുന്നു, വല്ലാത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇന്നാല്‍ ഇന്ന് സ്വന്തം ശരീരത്തെ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ വിദ്യ വ്യക്തമാക്കിയിരുന്നു.

ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്‌കാരം  വിദ്യക്കു ലഭിക്കുകയുണ്ടായി.   2014 ല്‍ പത്മശ്രീ നല്കി രാജ്യം വിദ്യയെ ആദരിച്ചു. 

Leave a Reply

Your email address will not be published.