“സത്യം എന്നായാലും പുറത്ത് വരും” ജര്‍മന്‍ യുവതി തനിക്കെതിരെ നല്കിയ പരാതിയെക്കുറിച്ച് ആര്യ

സാര്‍പ്പട്ട പരമ്പരൈ എന്ന  ചിത്രത്തിലൂടെ മികച്ച തിരിച്ചു വരവ് ആയിരുന്നു  ആര്യ നടത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു മികച്ച കഥാപാത്രമാണ് ആര്യയെ തേടിയെത്തിയത്. ആമസോണ്‍ പ്രൈം വഴി എത്തിയ സര്‍പ്പട്ട പരമ്പരൈ മികച്ച പ്രതികരണങ്ങളാണ് നേടിയത്. നാന്‍ കടവുള്‍ എന്ന ചിത്രത്തിന് ശേഷം ഇത്ത്രത്തോളം അഭിനയ പ്രധാന്യം ഉള്ള ഒരു വേഷം ആദ്യമായാണ് ആര്യയെ തേടിയെത്തുന്നത്.  

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി ആര്യയെ ചുറ്റിപ്പറ്റി ഒരു വിവാദം കൊഴുക്കുന്നുണ്ട്. ആര്യ തന്നെ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന പരാതിയുമായി ഒരു ജര്‍മ്മന്‍ യുവതി എത്തിയത് കോളീവുഡിനെ ഉലച്ചു കളഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ യുവതി ആര്യക്കെതിരെ ഇത്തരം ഒരു പരാതിയുമായി എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ആര്യ 70 ലക്ഷം രൂപ തന്‍റെ കയ്യില്‍ നിന്നും വാങ്ങി എന്നതാണ് ഇവര്‍ നടനെതിരെ നല്കിയ കേസ്. 

ജര്‍മനിയില്‍ നിന്നുള്ള അഭിഭാഷകന്‍ മുഖാന്തരം ഓണ്‍ലൈനിലൂടെയാണ് വിഡ്ജ എന്ന യുവതി ആര്യക്കെതിരെ പരാതി നല്‍കിയത്. ആര്യയുടെ സിനിമ നിരോധിക്കണം എന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.  തുടർന്ന് ആര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ഏകദേശം 3 മണിക്കൂറോളം ഇതുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ ആര്യയെ ചോദ്യം ചെയ്തു.  

ഈ വിവാദത്തെക്കുറിച്ച് അടുത്തിടെ ആര്യ പ്രതികരിക്കുകയുണ്ടായി. തനിക്ക് ഇതുമായി പരാമര്‍ശിക്കപ്പെട്ട സത്രീയെ അറിയില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ്  ഇത്തരം ഒരു ആരോപണവുമായി എത്തിയിരിക്കുന്നത്. സത്യം എന്നായാലും പുറത്ത് വരും. ആര്യ പറയുന്നു.    

ബ്ലാക്ക്‌ മെയിലിംഗ് സെലിബ്രിറ്റികള്‍ നേരിടുന്നത് ആദ്യമല്ലന്നു ഇതുമായി ബന്ധപ്പെട്ട് ആര്യയുടെ സുഹൃത്ത് പ്രതികരിച്ചു. എല്ലാ പ്രധാനപ്പെട്ട താരങ്ങളും ഇത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ആര്യയുടെ ഊഴമാണ്. എല്ലാവര്‍ക്കും സത്യം അറിയാം. ആര്യയുടെ കുടുംബവും സുഹൃത്തുക്കളും ഇതില്‍ ഭയക്കുന്നില്ല. ആര്യയുടെ സുഹൃത്ത് ആത്മവിശ്വാസ്സം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published.