വിവാഹേതര ബന്ധങ്ങളേയും വൈവാഹിക ജീവിതത്തിൽ അത്തരം ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന താളപ്പിഴകളെയും തുറന്നുകാണിക്കുന്ന ചിത്രമാണ് കരൺ ജോഹറിൻ്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ‘കഭി അൽവിദാ നാ കഹനാ’.

അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, അഭിഷേക് ബച്ചന്, റാണി മുഖര്‍ജി, പ്രീതി സിൻ്റെ, കിരണ്‍ ഖേര്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. അന്നത്തെ കാലത്ത് ചിത്രത്തിന്റെ പ്രമേയം ഇന്ത്യയില്‍ വിവാദമാകുമെന്നത് കൊണ്ട് തന്നെ കഥ മുഴുവന്‍ അമേരിക്കയില്‍ നടക്കുന്നതയാണ് കാണിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ്റെ ഭാര്യയായി പ്രീതി സിൻ്റെയും, അഭിഷേക് ബച്ചൻ്റെ ഭാര്യയായി റാണി മുഖര്‍ജിയും ആണ് അഭിനയിച്ചിരിക്കുന്നത്.
അതേസമയം കഭി അല്‍വിദ നാ കഹ്നെ എന്ന ചിത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ വന്ന പ്രീതി സിൻ്റെയുടെ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയുണ്ടായി. ഈ ചിതത്തെക്കുറിച്ച് സംവിധായകനായ കരണ്‍ ജോഹര്‍ പറഞ്ഞ കാര്യമാണ് പ്രീതി സിൻ്റെ തൻ്റെ കുറിപ്പില്‍ രേഖപ്പെടുത്തിയത്. കരണ്‍ തന്നോട് അന്ന് ആദ്യമായി ഈ സ്ക്രിപ്റ്റിനെ കുറിച്ച് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ഈ സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ നിരവധി വിവാഹ മോചനങ്ങള്‍ നടക്കും’. അന്നതൊരു തമാശയായി മാത്രമാണ് കണ്ടിരുന്നത്.
എന്നാല്‍ അത് തമാശയല്ലായിരുന്നു. വിവാഹത്തിൻ്റെയും ജീവിതത്തിൻ്റെയും സങ്കീര്‍ണതകള്‍ കരണ്‍ കൈകാര്യം ചെയ്ത രീതി അതിശയിപ്പിച്ചു. സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറം ആ ചിത്രം മനുഷ്യ ജീവിതത്തെ ഇളക്കിമറിച്ചു. അത്ഭുതകരമായ ഒരു സിനിമയുടെ ഭാഗമായതില്‍ ഏറെ സന്തോഷിക്കുന്നു. പ്രിതി സിൻ്റെ തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ കുറിച്ചു.
നൂറ് കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കഭി അല്‍വിദ നാ കെഹ്നാ. കരണ്‍ ജോഹറിൻ്റെയും ഷിബാനിയുടെയും തിരക്കഥയിലാണ് സിനിമ തയ്യാറായത്.