‘അമ്മയും അനിയത്തിയും സൌന്ദര്യം ഉള്ളവരാണല്ലോ പിന്നെ നീയെന്താ ഇങ്ങനെ ആയത്’ ബോഡീ ഷെയിമിങ്ങില്‍ തകര്‍ന്നുപോയ താരപുത്രി !

മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത താരകുടുംബമാണ് മേനകയുടേത്. എണ്‍പതുകളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മേനക. സ്തുത്യര്‍ഹമായ അഭിനയജീവിതത്തിന് ശേഷം പ്രശസ്ത നിര്‍മ്മാതാവായ സുരേഷ് കുമാറിനെയാണ് മേനക  ഭര്‍ത്താവയി സ്വീകരിക്കുന്നത്. ഇവരുടെ രണ്ടാമത്തെ മകളാണ് പ്രശസ്ത തെന്നിന്ത്യന്‍ താരവും ദേശീയ പുരസ്‌കാര ജേതാവുമായ കീര്‍ത്തി സുരേഷ്. ഇവര്‍ക്ക് കീര്‍ത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന പേരില്‍ മറ്റൊരു മകള്‍ കൂടിയുണ്ട്. രേവതി കലാമന്ദിര്‍ എന്ന ഇവരുടെ നിർമാണ കമ്പനി മൂത്ത മകളുടെ പേരിലാണ്.   എന്നാല്‍ രേവതി സുരേഷിനെ അധികം ആര്‍ക്കും അങ്ങനെ അറിയില്ല എന്നതാണ് വാസ്തവം. താന്‍ ക്യാമറക്ക് മുന്നില്‍ അധികം വെളിപ്പെടാത്തതിന് പിന്നിലുള്ള കാരണം വേവതി തന്നെ പറയുകയുടയി.


തടി കൂടിയതിന്‍റെ പേരില്‍ ജീവിതത്തില്‍ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് രേവതി സുരേഷ് പറയുന്നു. എല്ലായിപ്പോഴും ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും നായികയാവുന്നത്. തനിക്കും നായികയാകാമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാവാം തനിക്ക് മാത്രം ചാന്‍സ് ലഭിക്കാത്തതെന്ന് ചിന്തിച്ചിട്ടുണ്ട്. അത്തരം ചെറിയ സങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്, അവര്‍ പറയുന്നു. പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം ചെയ്ത ആളാണ് താന്‍. എന്നാല്‍ അപ്പോഴും തന്നെ ആളുകള്‍ പരിഹസിച്ചിരുന്നു. വണ്ണം കൂടിയയത്  കൊണ്ട് പഠനകാലത്ത് ഏറെ മോശം കമന്‍റുകള്‍ കേട്ടിരുന്നു. അന്നൊക്കെ തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടായിരുന്നതായി രേവതി ഓര്‍ക്കുന്നു.  

അമ്മയും അനിയത്തിയും വളരെ  സൗന്ദര്യമുള്ളവരാണല്ലോ, പിന്നെ നീ എന്താ ഇങ്ങനെയായത് എന്ന് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച്‌ ഒരാള്‍ തന്നോട് നേരിട്ട് ചോദിച്ചു. അത് വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ  ഫോട്ടോ എടുക്കാന്‍ പോലും ആരെയും അനുവദിച്ചിരുന്നില്ല. ക്യാമറ കണ്ടാല്‍ ഓടിയൊളിക്കണമെന്ന ഫീല്‍ ആയിരുന്നു. സിനിമയുടെ അണിയറയില്‍ നില്‍ക്കാനാണ് ഇഷ്ടം തോന്നിയിട്ടുള്ളതെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.