കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ സിനിമയില്‍ 50 വർഷം പൂര്‍ത്തിയാക്കിയതിൻ്റെ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങളും വാര്‍ത്താ മാധ്യമങ്ങളും. മമ്മൂട്ടി എന്ന അതുല്യ കലാകാരന്റെ കലാ സപര്യ ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് തന്നെ പ്രചോദനം ആണ്. ഇത്രയധികം വര്‍ഷങ്ങള്‍ ലോക ജനത ഉറ്റു നോക്കുന്ന ഒരു കലാരൂപത്തിന്റെ അമരക്കാരനായി തുടരാന്‍ കഴിയുക എന്ന് പറയുന്നത് തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കൈവരുന്ന ഭാഗ്യമാണ്. ഭാഗ്യം മാത്രമല്ല സ്വന്തം കഴിവുകളെ തേച്ച് മിനുക്കാനുള്ള ക്ഷമയും അര്‍ജവവും ഇതിന് കൂടിയേ തീരൂ. തന്റെ പരിമിതികളെ സ്വയം തിരിച്ചരിഞ്ഞു മുന്നോട്ട് പോകാന്‍ മമ്മൂട്ടി എന്ന കലാകാരന് കാണിച്ച ഇശ്ചാശക്തിയുടെ ഫലമാണ് സുദീര്‍ഘായ 50 വര്‍ഷങ്ങള്‍.

അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രിയനടന് മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറയുകയുണ്ടായി. ഈ വാർത്ത വന്നതുമായി ബന്ധപ്പെട്ട് മമ്മൂട്ടി പിന്നീട് പ്രതീകരിച്ചിരുന്നു. തൻ്റെ സിനിമാജീവിതത്തിൻ്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ അദ്ദേഹം തൻ്റെ പേരിലുള്ള ഈ ആഘോഷം കോവിഡ് കാലത്ത് തീര്‍ത്തൂം ഒഴിവാക്കണമെന്ന് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

തന്റെ പേരില്‍ ഒരുതരത്തിലും പണച്ചെലവുള്ള പരിപാടികള്‍ വേണ്ടെന്ന നിലപാട് മന്ത്രി സജി ചെറിയാനെ മമ്മൂട്ടി അറിയിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. 1971 ഓഗസ്റ്റ് 6 നു പ്രദര്‍ശനത്തിന് എത്തിയ കെ.എസ്. സേതുമാധവന് ചിത്രം ‘അനുഭവങ്ങള്‍ പാളിച്ചകളിലാണ്’ മമ്മൂട്ടി ആദ്യം അഭിനയിച്ചത്.