ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന യുവ നടിമാരില്‍ ഏറ്റവും ബോള്‍ഡ് ആയി അഭിപ്രായം പറയുന്ന അപൂര്‍വം ചില താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ തന്റെ ദൃശ്യ മാധ്യമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മമ്മൂട്ടി പ്രധാന വേഷം ചെയ്ത ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഇന്ന് സാനിയയ്ക്ക് കൈ നിറയെ ചിത്രങ്ങളാണ്.

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഇറഞ്ഞു നില്ക്കുന്ന ഇവര്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്. നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ഒരിയ്ക്കലും വിമുഖത കാണിക്കാത്ത സാനിയയ്ക്ക് ആദ്യം മുതല്‍ തന്നെ നിരവധി അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ നിരവധി ചിത്രങ്ങള്‍ പങ്ക് വക്കുന്ന ഇവര്‍ തൻ്റെ ചിത്രങ്ങള്‍ക്കു വരുന്ന നെഗറ്റീവ് കമന്റുകള്‍ക്കെതിരേ അടുത്തിടെ മറുപടി നല്കുകയുണ്ടായി.

എന്തു ചെയ്യണമെന്നത് തന്റെ മാത്രം ഇഷ്ടമാണ്. സാനിയ പറയുന്നു. സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നിരവധി വിലയിരുത്തലുകള്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശന നടത്തുന്നവരോടായി സാനിയ പറയുന്നു, തന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. താന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. തന്റെ വസ്ത്രധാരണത്തെയാണ് ഏറെ പേരും അധിക്ഷേപിക്കുന്നത്. ഇഷ്ടമായതിനാലാണ് അത് ധരിക്കുന്നത്. അതൊരിക്കലും വള്‍ഗറായി തോന്നുന്നില്ല. വീട്ടുകാരാണ് തന്നെ നോക്കുന്നത്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് വസ്ത്രങ്ങള്‍ വാങ്ങുന്നത്. അതില്‍ അഭിമാനമുണ്ട്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. മലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്പര്യം. നല്ലത് കണ്ടാല്‍ അത് തുറന്നു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍ സാനിയ തുടര്‍ന്നു.