“മോഹന്‍ലാല്‍ ഇനിയെങ്കിലും ഫേക്ക് പരസ്യങ്ങളില്‍ അഭിനയിക്കരുത്.” “സരോജ് കുമാര്‍ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ” ; ശാന്തിവിള ദിനേശ്

നിരന്തരം പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രിയ താരം മോഹന്‍ലാലിനോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. ലാലേട്ടന്‍ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

മോഹന്‍ലാലിൻ്റെ പരസ്യം കണ്ട് വിശ്വസിച്ച് ഒരു ധനകാര്യ സ്ഥാപനത്തിലെത്തിയ ആരാധകൻ്റെ ശബ്ദസംഭാഷണം പങ്കുവെച്ച്‌ കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. പരസ്യം ഫേക്ക് ആയിരുന്നെന്ന് പറയുന്ന ആരാധകൻ്റെ ശബ്ദമാണ് ശാന്തിവിള ദിനേശ് പുറത്തു വിട്ടത്. കോടിക്കണക്കിന് ആരാധകരുള്ള മോഹന്‍ലാല്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ എന്തു പറഞ്ഞാലും വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം പ്രേക്ഷകരും. അതുകൊണ്ട് അവരെ പറ്റിക്കുന്ന പരസ്യങ്ങളില്‍ ഇനിയെങ്കിലും മോഹന്‍ലാല്‍ അഭിനയിക്കരുത്. ബ്രാന്‍ഡ് അംബാസിഡര്‍ ആകുമ്പോള്‍ അല്‍പമെങ്കിലും ഉത്തരവാദിത്വം വേണം .സരോജ് കുമാര്‍ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ. എന്നാല്‍ മോഹന്‍ലാലിനെ, ആരാധിക്കുന്ന ഒരു വലിയ സമൂഹം നാട്ടിലുണ്ട്. അവരെ ഒറ്റുകൊടുക്കരുത്. കഴിഞ്ഞ 40 വര്‍ഷമായി പൊന്നു പോലെയാണ് ജനങ്ങള്‍ മോഹന്‍ലാലിനെ കൊണ്ട് നടക്കുന്നതെന്നും അതുകൊണ്ട് തന്നെ അവരെ പറ്റിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ മേഹാന്‍ലാല്‍ ചെയ്യരുത്.  മോഹന്‍ലാല്‍ ഇനിയെങ്കിലും ഫേക്ക് പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തനമെന്നും വിശ്വസ്സിക്കുന്ന പ്രേക്ഷകരെ മോഹന്‍ലാല്‍ വഞ്ചിക്കരുതെന്നും ശാന്തിവിള ദിനേശ് തൻ്റെ യുട്യൂബ് ചാനലിലൂടെ അഭ്യര്‍ഥിച്ചു. 

ഇതിനിടയില്‍ യുവ നടന്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ഒരു എണ്ണയുടെ പരസ്യത്തെ കുറിച്ച് അദ്ദേഹം വാചാലനായി. എണ്ണയുടെ പരസ്യമാണെങ്കിലും മികച്ച സന്ദേശം നല്‍കിക്കൊണ്ടാണ് ആഡ് ഒരുക്കിയിരിക്കുന്നത്. കേരള ജനതയെ ചിന്തിപ്പിക്കുന്ന പരസ്യമാണത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.