“പൊളി സാദനം” റിച്ചി റിച്ചാര്‍ഡ് ഒടുവില്‍ പോലീസ് പിടിയിലായി !

‘ഇ ബുള്‍ ജെറ്റ്’ സഹോദരങ്ങളെ നിയമാനുസൃതമല്ലാത്ത മോഡിഫിക്കേഷന്‍റെ പേരിലും എം വി  ഡി  ഒഫ്ഫീസില്‍  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന്‍റെ പേരിലും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ഇതേത്തുടർന്നു സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നു. ഇവരെ അനുകൂലിച്ചും എതിര്‍ത്തൂം പലരും രംഗത്തെത്തി. 

വ്ളോഗേര്‍സിനെ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ യൂടൂബറെ കൊല്ലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതായി വാർത്തകള്‍ പുറത്തു വന്നു. കൊല്ലം കാവനാട് സ്വദേശി കളീയിലിത്തറ വീട്ടില്‍ റിച്ചാര്‍ഡ് റിച്ചുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ‘പൊളി സാദനം’ എന്ന പേരില്‍ കേരളമൊട്ടുക്കും പ്രശസ്തനാനാണ് റിച്ചി റിച്ചാര്‍ഡ് .   

ഇ ബുള്‍ജറ്റിനെ അനുകൂലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം റിച്ചാര്‍ഡ് തൻ്റെ  യൂടൂബ് ചാനലിലൂടെ വീഡിയോ പുറത്ത് വിട്ടിരുന്നു. എം വി  ഡിക്കും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിനും എതിരെ ദൃശ്യ മാധ്യമത്തിലൂടെ അതി രൂക്ഷമായ ഭാഷയില്‍ ഈ യുവാവ് അസഭ്യ വര്ഷം നടത്തി. ഈ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെ സൈബര്‍സെല്‍ സി.ഐ മുഹമദ്ഖാൻ്റെ സഹായത്തോടെ ശക്തികുളങ്ങര സി.ഐ ബിജു പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി.  റിച്ചി റിച്ചാര്‍ഡിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുക്കുകയും ചെയ്തു. സമൂഹ മാധ്യമത്തിലൂടെ ഇത്തരത്തില്‍ എം വി  ഡിയെയോ മറ്റ് ഗവണ്‍മെന്‍റ് സംവിധാനങ്ങളെയോ  അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്ക് വയ്ക്കുന്നവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published.