സോഷ്യല്‍ മീഡിയയുടെ തുടക്ക കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട വ്യക്തി ആയിരുന്നു സന്തോഷ് പണ്ഡിറ്റ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്രയധികം അവഹേളിക്കപ്പെട്ട മറ്റൊരു വ്യക്തി ഉണ്ടായിട്ടുണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൈബറിടങ്ങളിലെ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് പേരും പണവും പ്രശസ്തിയും ഇദ്ദേഹത്തോളം മറ്റാരും നേടിയിട്ടില്ല. ആദ്യ കാലത്ത് വളരെയധികം കളിയാക്കപ്പെട്ടെങ്കിലും പിന്നീട് ഇദ്ദേഹത്തെ പിന്തുണച്ചും അനുകൂലിച്ചും ഒരു വലിയ വിഭാഗം ആരാധകര്‍ തന്നെ ഉയര്‍ന്നു വന്നു. എങ്ങനെ സ്വയം മാര്‍ക്കറ്റ് ചെയ്യാം എന്നത് സന്തോഷിനോളം അറിയാവുന്ന മറ്റൊരാള്‍ ഉണ്ടെന്ന് തോന്നുന്നില്ല.

കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുന്ന ചിത്രം നടിയും അവതാരകയുമായ സുബി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ പങ്ക് വച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സന്തോഷ് പണ്ഡിറ്റിന്റെ ചിത്രമാണ് സുബിയും തന്റെ പ്രൊഫൈലിലൂടെ പങ്കുവെച്ചത്.

കെ എസ് ആര് ടീ സീ ബസില്‍ ആരും തിരിച്ചറിയാതെയുള്ള യാത്രക്കിടയില്‍ കണ്ടക്ടര്‍ തന്നെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്.എറണാകുളത്തുനിന്നാണ് സന്തോഷ് ബസ്സില്‍ കയറിയത്. മാസ്ക് വച്ചതിനാല്‍ സഹ യാത്രികര്‍ ആരും തന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. ആലപ്പുഴ സ്വദേശിയായ ഷഫീഖ് ഇബ്രാഹിമായിരുന്നു കണ്ടക്ടര്‍. ടിക്കറ്റെടുക്കാന്‍ പണം നീട്ടിയപ്പോഴാണ് ഷഫീഖ് സന്തോഷിനെ
തിരിച്ചറിഞ്ഞത്. ആലപ്പുഴയിലെത്തുമ്പോള്‍ ചായ കുടിക്കാന്‍ സമയം ലഭിക്കുമോ എന്ന് സന്തോഷ് ഷെഫീക്കിനോട് തിരക്കി. തുടർന്ന് ഷെഫീക്ക് സന്തോഷുമായി സംസാരിച്ചു. പിന്നീട് ഷഫീഖ് എടുത്ത ചിത്രമായിരുന്നു ഇപ്പോള്‍ വയറലായത്. ‘ഈ യാത്രക്കാരനെ തിരിച്ചറിയാമോ’ എന്ന അടിക്കുറുപ്പോടെ കെഎസ്ആര്‍ടിസി ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇങ്ങനെയാണ് ചിത്രം വയറലാവുന്നത്.