ഒരേയൊരു വനിതാ താരം മാത്രമുള്ള സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞെട്ടിപ്പോയി ! ശ്രിന്ദ.

പൃഥ്വിരാജ് നായകനായി ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 11 നു പുറത്തിറങ്ങിയ ചിത്രമാണ് കുരുതി. മനു വാര്യര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാമുക്കോയ, മുരളി ഗോപി, റോഷന്‍ മാത്യു തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ ഒരേയൊരു വനിതാ താരം മാത്രമേ അഭിനയിക്കുന്നുള്ളൂ. സുമയെന്ന പേരില്‍ ഈ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ശ്രിന്ദയാണ്. 

ചിത്രത്തിൻ്റെ തിരക്കഥ ആദ്യമായി വായിച്ചപ്പോള്‍ ശരിക്കും  ഞെട്ടിപ്പോയെന്ന് ശ്രിന്ദ പറയുന്നു. സിനിമ കാണുമ്പോള്‍ മനസ്സിലാകും ഈ വേഷത്തിന് ചിത്രത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന്, അവര്‍ കൂട്ടിച്ചേര്‍ത്തു. 

സാറ എന്ന ചിത്രത്തിന് ശേഷം രണ്ടാമതായി  ശ്രിന്ദ അഭിനയിച്ച് ഒ.ടി.ടിയില്‍  റിലീസ് ചെയ്ത ചിത്രമാണ് കുരുതി. ഇത്തരത്തില്‍ ഒരു കഥാപാത്രം  തൻ്റെ സിനിമാജീവിതത്തില്‍ ആദ്യമാണെന്ന് ഇവര്‍ പറയുന്നു. മെയ് മാസത്തില്‍ തിയേറ്റര്‍ റിലീസിനു തയാറെടുത്തിരുന്ന ചിത്രം കോവിഡിൻ്റെ രണ്ടാം വരവോടു കൂടിയാണ്  ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്. 

കുരുതിയെ തൻ്റെ സിനിമാജീവിതത്തിലെ ഒരു പരിണാമമായാണ് താരം വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്മളാരും ഇന്നത്തെ അവസ്ഥയില്‍ ആയിരുന്നില്ല. എല്ലാവരും മാറുന്നു വളരുന്നു, മാറ്റം എന്തുകൊണ്ടും നല്ലതിനാണെന്നും ശ്രിന്ദ പറയുകയുണ്ടായി. 

എല്ലായിപ്പോഴും താന്‍ സിനിമയെ ഇഷ്ടപ്പെടുന്നു. സിനിമയിലുള്ള  കഥാപാത്രം അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ അതോ കുരുതിയിലെ പോലെ മുഴുനീള കഥാപാത്രമാണോ എന്നൊന്നും നോക്കാറില്ലെന്നും മറിച്ച്  കഥാപാത്രത്തിൻ്റെ തീവ്രതയാണ് ശ്രദ്ധിക്കാറുളളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീന്ദയെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തത് പൃഥ്വി രാജിൻ്റെ അഭിപ്രായത്തില്‍ ആയിരുന്നു.  

ആഷിഖ് അബു ചിത്രമായ 22 ഫീമെയ്ല്‍ കോട്ടയം ആണ് ശ്രിന്ദ അഭിനയിച്ച ആദ്യ മലയാള ചിത്രം. പിന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിച്ച  1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി മാറി.

Leave a Reply

Your email address will not be published.