ഡീ എഫ് കെ എന്ന പേരില്‍ ബിഗ് ബോസ് മലയാളം സീസണ് 3ലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മല്‍സരാര്‍ത്ഥി കളാണ് ഫിറോസ് ഖാനും സജ്നയും. ഭാര്യ ഭര്ത്താക്കന്മാരായ ഇവര്‍ ഒറ്റ മത്സരാര്‍ഥിയായിട്ടായിരുന്നു ഷോയിലേക്ക് എത്തിയത്. ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ രംഗപ്രവേശം. ഷോയില്‍ എത്തി വളരെ വേഗം തന്നെ ഇവര്‍ പ്രേക്ഷകരുടെ ഇഷ്ടത്തരങ്ങളായി മാറി. പൊളി ഫിറോസ് എന്ന പേരില്‍ അറിയപ്പെടുന്ന ഫിറോസ് സീസണ് 3 ലെ ഏറ്റവും മികച്ച മികച്ച കണ്ടന്റ് മേക്കറായാണ് കരുതിപ്പോരുന്നത്.

ഹൗസിലെത്തിയ അന്ന് മുതല്‍ തന്നെ ഷോ റണ്‍ ചെയ്തത് ഇവരാണെന്ന് പറയാം. ഫൈനല്‍ സാധ്യത കല്പ്പിച്ചിട്ടുണ്ടായിരുന്ന ഇവര്‍ അപ്രതീക്ഷിതമായി 58 ആം ദിവസം ഷോയില്‍ നിന്ന് പുറത്താവുകയായിരുന്നു. അപ്പോഴേക്കും ഇവരെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആരാധകര്‍ പുറത്തു സൃഷ്ടിക്കപ്പെട്ടിരുന്നു.

ഫിറോസ് തന്റെ സന്തത സഹചാരിയായ ഭാര്യ സജ്ന ഫിറോസിനെക്കുറിച്ച് അടുത്തിടെ ഒരു ഒരു വീഡിയോയില്‍ ചില കാര്യങ്ങള്‍ പറയുകയുണ്ടായി. തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴിയാണ് ഫൊറോസ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. തൻ്റെ മാതാപിതാക്കളെ വളരെ കാര്യമായിട്ടാണ് സജ്ന പരിപാലിക്കുന്നതെന്ന് ഫിറോസ് പറയുന്നു. തന്റെ പിതാവിന് ഇഷ്ടപ്പെട്ട ഭക്ഷണം എത്ര വൈകിയായാലും സജ്ന ഉണ്ടാക്കി നാല്‍കാറുണ്ട്. നമ്മുടെ പേരന്സിനെ സ്നേഹിക്കുന്നത് കാണുമ്പോള്‍ അധികം സ്നേഹം അവരേട് നമുക്ക് ഉണ്ടാകുമെന്നും സജ്നയോട് ഇത്രയധികം ഇഷ്ടം തോന്നാനുള്ള കാരണങ്ങളില്‍ ഒന്ന് അതാണെന്നും ഫിറോസ് പറയുന്നു. ”ഈ മണ്ടിപെണ്ണിനെ ഞാന്‍ കളയാത്തത് ഇതൊക്കെകൊണ്ടാണ്” എന്ന് കുറിച്ച് കൊണ്ടാണ് ഫിറോസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സജ്നയെക്കുറിച്ചുള്ള ഫിറോസിന്റെ വീഡിയോ ആരാധകര്‍ ഏവരും വളരെ വേഗം തന്നെ ഏറ്റെടുത്തു. പലരും സജ്നയുടെ നിഷ്കളങ്കതയെക്കുറിച്ചും കരുതലിനെക്കുറിച്ചും നിരവധി കമന്റുകള്‍ രേഖപ്പെടുത്തി.