ഉണ്ണീ മുകുന്തന്‍റെ പ്രണയിനി ഒരു ഹിന്ദി ഹീറോയിന്‍ ?!

മായാളത്തിലെ യുവ നടന്മാരില്‍ ഏറ്റവും അധികം ആരാധകരുള്ള യുവ നടനാണ് ഉണ്ണി മുകുന്തന്‍. മല്ലു സിങ് എന്ന ചിത്രത്തില്‍ തുടങ്ങി എണ്ണം പറഞ്ഞ ഒരുപിടി ചിത്രങ്ങളില്‍ ഉണ്ണി തന്‍റെ  സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളം മാത്രമല്ല തമിഴിലും തെലുങ്കിലുമുള്‍പ്പെടെ  നിരവധി ചിത്രങ്ങളില്‍ ഉണ്ണി ഇതിനോടകം വേഷമിട്ടിട്ടുണ്ട്. സ്ത്രീകളാണ് ഉണ്ണിയുടെ ആരാധകരില്‍ അധികവും. അതിനുള്ള  കാരണം മറ്റൊന്നുമല്ല, വയസ് 30 കഴിഞ്ഞിട്ടും ഇനിയും ബാച്ച്ലര്‍ ലൈഫ് തുടരുന്ന അപൂര്‍വം ചില നടന്മാരില്‍ ഒരാളാണ് ഉണ്ണി. കുറച്ചധികം കാലങ്ങളായി  ഇദ്ദേഹത്തോട്  വിവാഹക്കാര്യം പലരും അന്വേഷിക്കുന്നുണ്ട്. എപ്പോള്‍ വിവാഹിതനാകും, ഇനി വിവാഹം കഴിക്കാന്‍ താത്പര്യമില്ലേ? കാമുകിയുണ്ടോ എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ ഉണ്ണിയോട് എല്ലാവരും സ്തിരമായി ചോദിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇദ്ദേഹത്തിന്‍റെ പേരില്‍ ചില ഗോസ്സിപ്പുകളും ഉയര്‍ന്നു കേള്‍ക്കാറുമുണ്ട് 

ഉണ്ണിക്കൊപ്പം സിനിമയിലെത്തിയ മിക്ക യുവ നടന്മാരും ഇതിനോടകം വിവാഹിതരായി കുടുംബമായി കഴിയുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ഉണ്ണി മാത്രമാണ് ഇപ്പൊഴും അവിവാഹിതനായി തുടരുന്നത്. അങ്ങനെയിരിക്കെയാണ് ഒരാള്‍ ഉണ്ണിക്ക് ഹിന്ദി സിനിമാ ലോകത്ത് ഒരു കാമുകി ഉണ്ടെന്ന് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉണ്ണി തന്നെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തതും. സത്യത്തില്‍ ഇത് ഒരു ആരാധകൻ്റെ കണ്ടുപിടിത്തം മാത്രമാണ്. അയാളുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ആരോ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഒരു ഹിന്ദി ഹീറോയിന്‍ ആണ് ഉണ്ണിയേട്ടന്റെ ലവര്‍’ എന്ന രീതിയിലുള്ള ആരാധകന്‍റെ മറുപടി. ഇതുകണ്ട ഉണ്ണി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ശിവനേ ! എന്ന് വിളിച്ചുകൊണ്ട് ഒരു സ്‌മൈലിയും ചേര്‍ത്താണ് ഉണ്ണി ഈ കമന്‍റിനോട് പ്രതികരിച്ചത്. 

Leave a Reply

Your email address will not be published.