“മോഹന്‍ലാലിന് ജീന്‍സ് വാങ്ങി നല്കിയത് ഞാന്‍ ആയിരുന്നു” പൂര്‍ണിമ ജയറാം

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മോഹന്‍ലാലിൻ്റെ ആദ്യ ചിത്രത്തില്‍ നായികയായി അഭിനയിച്ച താരമാണ് പൂര്‍ണിമ ജയറാം. ഒരു കാലത്ത് സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന ഇവര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്‍റെ ചില പഴയ കാല ഓര്‍മകള്‍ പങ്കുവെക്കുകയുണ്ടായി. ഇതില്‍ ഏറ്റവും രസകരമായ ഒരു ഓര്‍മ അവര്‍ പങ്ക് വച്ചിരുന്നു. ഈ അഭിമുഖത്തിലാണ് മോഹന്‍ലാലിന് ആദ്യമായി ഒരു  ജീന്‍സ് വാങ്ങി നല്കിയത് താനാണെന്ന് പൂര്‍ണിമ അഭിപ്രായപ്പെട്ടത്. ഒരിക്കല്‍ കേരളത്തിലെ ഷൂട്ടിംഗ് കഴിഞ്ഞ് ബോംബെയില്‍ പോയി തിരിച്ചു വരുമ്പോള്‍ തനിക്ക് ഒരു ജീന്‍സ് വാങ്ങിവരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നുവെന്നും ഇങ്ങനെയാണ് മോഹന്‍ലാലിന് ഒരു ജീന്‍സ് വാങ്ങി നകിയതെന്നും പൂര്‍ണ്ണിമ ജയറാം പറയുന്നത്.

അന്നൊക്കെ ബോംബെയില്‍ ആണ് ഫാഷനബിളായ നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്സും ലഭിച്ചിരുന്നത്, അവര്‍ ഓര്‍ക്കുന്നു. അതുകൊണ്ട് തന്നെ തിരികെ വരുമ്പോള്‍ ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് അറിയില്ല. കൈരളിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണ്ണിമ ആ പഴയ സംഭവം ഓര്‍ത്തെടുക്കുന്നത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങള്‍ പൂര്‍ണിയ അഭിനയിച്ചിട്ടുണ്ട്.  

1981ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാര്‍ഡ് പൂര്‍ണ്ണിമയെ തേടിയെത്തിയിരുന്നു. ഇത് കൂടാതെ 1982ല്‍ പുറത്തിറങ്ങിയ ഓളങ്ങള്‍ എന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.

Leave a Reply

Your email address will not be published.