അവസരം ലഭിക്കാത്തതിന് കാരണം അത് മാത്രമാണ് ! ഒരു നടിയുടെ തുറന്നു പറച്ചില്‍.

അറിയപ്പെടുന്ന അമേരിക്കൻ മോഡലും പ്രമുഖ ബോളിവുഡ് സിനിമാ നടിയുമാണ് നർഗിസ് ഫഖരി. ഫഖരി ഒരു മോഡലായിട്ടാണ് ഷോ ബിസിനസ്സിന്‍റെ ഭാഗമാകുന്നത്. പിന്നീട്  അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡൽ (America’s Next Top Model) എന്ന സിഡബ്ല്യൂ സിരീസിൽ മത്സരാർത്ഥിയായി പങ്കെടുത്തു. ഇവരുടെ ആദ്യ ചിത്രം 2011-ൽ പുറത്തിറങ്ങിയ റോക്ക്സ്റ്റാർ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള ഫിലിം ഫെയർ പുരസ്കാര നാമനിർദ്ദേശം നേടിയിട്ടുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ മദ്രാസ്‌ കഫെ എന്ന ചിത്രത്തിലെ യുദ്ധ റിപ്പോർട്ടറുടെ വേഷം അഭിനയിച്ചതിന് നിരവധി പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് ഇവര്‍. പിന്നീട്, കോമഡി ചിത്രങ്ങളായ മേ തേരാ ഹീറോ , സ്പൈ, ഹൗസ്ഫുൾ 3 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സ്പൈ ഒരു ഹോളിവുഡ് ചിത്രമാണ്.


റോക്ക്‌സ്റ്റാര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്‌ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വളരെ കുറച്ച്‌ സിനിമകളില്‍ മാത്രമാണ് നര്‍ഗീസ് ഫക്രി അഭിനയിച്ചത്. മോഡലിംഗിലൂടെ ബോളിവുഡില്‍ എത്തിയ ഇവര്‍  ബോളിവുഡിനെക്കുറിച്ച് ചില തുറന്ന് പറച്ചിലുകള്‍ നടത്തുകയുണ്ടായി.

ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇവര്‍ പറയുന്നത് തനിക്ക്  പ്രശസ്‌തിക്ക് വേണ്ടി അത്യാഗ്രഹമില്ല. നഗ്നയായി അഭിനയിക്കാനും സംവിധായകനൊപ്പം കിടക്ക പങ്കിടാനും താന്‍ തയ്യാറല്ല. തനിക്ക് അവസരങ്ങള്‍ നഷ്ടമായതും അങ്ങനെയാണ്. എവിടെപ്പോയാലും തന്‍റെ നിലവാരം കാണിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതൊക്കെ കൊണ്ട് തന്നെ പലയിടത്ത് നിന്നും ഒഴിവാക്കപ്പെട്ടു. നര്‍ഗീസ് ഫക്രി പറയുന്നു.

അതുകൊണ്ട് തന്നെ മൂല്യങ്ങളുമായി ജീവിക്കുന്നവര്‍ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോള്‍ ഇതല്ലായിരിക്കും തന്‍റെ വഴി. മൂല്യങ്ങളാണ് എന്തിനെക്കാളും തനിക്ക് വലുതെന്നും നര്‍ഗീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published.