ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരേയൊരു ദാദയാണ് ഇപ്പോള്‍ ബിസിസിഐ അധ്യക്ഷനും മുന്‍ നായകനുമായ സൗരവ് ഗാംഗുലി. ലോകത്താകമാനം ആരാധകരുള്ള അദ്ദേഹം ഗോസ്സിപ്പുകളില്‍ അധികമൊന്നും പെടാത്ത താരമാണ്. എന്നാല്‍ ഒരുകാലത്ത് തെന്നിന്ത്യയിലെ തരാറാണിയായ നഗ്മയെയും ഗാംഗുലിയെയും ചേർത്ത് ഒരു ഗോസ്സിപ്പ് കാട്ടുതീ പോലെ പരക്കുകയുണ്ടായി. ഇന്നും ഇതിൻ്റെ സത്യാവസ്ഥ ആര്‍ക്കും വ്യക്തമല്ല.

വാസ്തവത്തില്‍ സിനിമാ താരം നഗ്മയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രണയത്തിലായിരുന്നോ? അനേകം വര്‍ഷങ്ങളായി ആരാധകര്‍ ഉന്നയികുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ ഇരുവരും ഇതുവരെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് തുടരുന്ന സമയത്താണ്
തെന്നിന്ത്യന്‍ താര റാണി നഗ്മയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരക്കെ പ്രചരിക്കപ്പെടുന്നത്. ഇരുവരും രഹസ്യമായി ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പാപ്പരാസ്സികള് നിരന്തരം എഴുതിപ്പിടിപ്പിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് ഇരുവരും കൂടുതലായൊന്നും തുറന്നു പറഞ്ഞിട്ടില്ല.
എന്നാല്‍ ഗാംഗുലിയുടെയും നഗ്മയുടെയും പേരുകള്‍ ചേര്‍ത്ത് ഗോസിപ്പുകള്‍ നിരന്തരം പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹം ഡോണയെ തന്റെ ജീവിത സഖിയാക്കി മാറ്റുന്നത്. പക്ഷേ നഗ്മ ഇപ്പൊഴും അവിവാഹിതയായി തുടരുകയാണ്.
ഗാംഗുലിയുമായി പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടിയും നഗ്മ നല്‍കിയിട്ടില്ല. എന്നാല്‍ ഒരിയ്ക്കലും ഗാംഗുലിയുമായി പ്രണയമുണ്ടായിട്ടില്ലന്നു നഗ്മ തീര്‍ത്തു പറഞ്ഞിട്ടുമില്ല. തങ്ങളെക്കുറിച്ച് ഉയര്‍ന്നു കേള്‍ക്കുന്ന ഗോസിപ്പുകളെ നഗ്മ ഇതുവരെ നിഷേധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്ന് പറയുന്ന ബന്ധം സത്യമാണെന്നാണ് ആരാധകര്‍ കരുതുന്നത്. രണ്ട് പേരുടെയും പ്രൊഫഷണല്‍ കരിയറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് നഗ്മയും ഗാംഗുലിയും തങ്ങളുടെ പ്രണയബന്ധം അവസ്സാനിപ്പിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.