തമിഴകത്തെ താരറാണിയുടെ രൂപ ലാവണ്യത്തെക്കുറിച്ച് വാചാലയായി കല്ല്യാണി പ്രിയദര്‍ശന്‍ !

പ്രശസ്ത സംവിധായകൻ പ്രിയദർശൻ്റെയും,നടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. 2017ൽ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ഈ യുവ നടിയെ തേടിയെത്തിയിരുന്നു. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിൻ്റെ സിംഹം, ഹൃദയം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.  


കല്യാണി ഇപ്പോള്‍ പൃഥ്വി രാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണ വേലയിലാണ്. ഹൈദരാബാദില്‍ ആണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വളരെ വേഗം പുരോഗമിക്കുന്നത്. തമിഴിലും ഏറെ സജീവമായ കല്യാണി തനിക്ക് കോളിവുഡില്‍ ഏറ്റവും അധികം ഇഷ്ടമുള്ള നടിയുടെ പേര് തുറന്നു പറയുകയുണ്ടായി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈലിനെക്കുറിച്ചും കല്ല്യാണി വെളിപ്പെടുത്തുകയുണ്ടായി. തമിഴ് നടീനടന്മാരില്‍ ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്യുന്നത് ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കല്ല്യാണി. കൂടുതലൊന്നും ആലോചിക്കാതെ തന്നെ ഈ ചോദ്യത്തിന് വളരെ വേഗം കല്ല്യാണി ഉത്തരം നല്കി. താന്‍ നയന്‍താരയുടെ വലിയ ആരാധികയാണെന്നും അവര്‍ എന്ത് വസ്ത്രം ധരിച്ചാലും താന്‍ നോക്കിയിരുന്നു പോകുമെന്നും കല്യാണി അഭിമുഖത്തിനിടെ വാചാലയായി. ഒട്ടുമിക്ക നടിമാരും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണെന്നും ഇതോടൊപ്പം കല്ല്യാണി പറയുകയുണ്ടായി. 

ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള നടിയാണ് നയന്‍ താര. അടുത്തകാലത്തൊന്നും തമിഴകത്ത് ഇത്രയധികം ആരാധകരെ സൃഷ്ടിച്ച മറ്റൊരു നടിയും ഉണ്ടായിട്ടുണ്ടെന്ന്  തോന്നുന്നില്ല. ബോളീവുഡ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ തയാറെടുക്കുയയാണ് നയന്‍ താര ഇപ്പോള്‍.

Leave a Reply

Your email address will not be published.