ആ നടന്‍റെ വരവില്‍ മമ്മൂട്ടി പോലും ഭയന്ന് പോയി ! മലയാള സിനിമയിലെ സുന്ദരനായ വില്ലനെക്കുറിച്ച്.

മലയാളത്തിലെ സുന്ദരനായ വില്ലനായി അറിയപ്പെടുന്ന നടനാണ് ദേവന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയും നിരവധി  സിനിമകള്‍ അദ്ദേഹം ചെയ്യുകയുണ്ടായി. 1983ല്‍ പുറത്തിറിങ്ങിയ നാദം എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തില്‍ ദേവൻ്റെ തുടക്കം. സംവിധായകന്‍ ഗാല്‍ബെര്‍ട് ലോറന്‍സ് ഈ ചിത്രത്തില്‍ ദേവന്‍ എത്തപ്പെട്ടതിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരു യൂ ടൂബ് ചാനലിന് നല്‍കിയ അഭിമുക്കത്തില്‍ പറയുകയുണ്ടായി.

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സിനിമയില്‍ സജീവമാകുന്ന സമയമായിരുന്നു. തന്‍റെ ചിത്രത്തിലേക്ക് ഒരു നായകനെ അന്വേഷിച്ചു നടക്കുന്ന  സമയത്താണ് കോടാമ്പക്കത്ത് വെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരനെ കാണാന്‍ ഇടയായത്. ആദ്യ കാഴ്ചയില്‍ തന്നെ ഇയാള് മതി എന്ന് മനസില്‍ പറഞ്ഞു. പിന്നീട് ദേവന്‍റെ പിറകെ കൂടി. തെലുങ്കന്‍ ആണെന്നാണ് ആദ്യം കരുതിയത്. ദേവന്‍ കയറിയ ബസില്‍ സംവിധായകനും കൂടെ കയറി. കോടാമ്പക്കത്ത് നിന്ന് ബസ് കയറിയ ദേവന്‍  ടി നഗറില്‍ ഇറങ്ങി. തെലുങ്കനാണെന്ന് കരുതി ഇംഗ്ലീഷിലാണ് ആദ്യം സംസാരിച്ചത്.  മലയാളത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ഞെട്ടി. തുടർന്ന് വീട് എവിടെയാണെന്ന് ചോദിച്ചറിഞ്ഞ ശേഷം ദേവൻ്റെ വീട്ടിലേക്ക് ഒപ്പം പോവുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിൻ്റെ മകളെയാണ്അ ദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞത്. ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ലോ ബഡ്ജറ്റ് പടമാണെന്നും ദേവനെ അറിയിച്ചതായും ഗാല്‍ബെര്‍ട് ലോറന്‍സ് ഓര്‍ക്കുന്നു.

അന്ന് ദേവന്‍ മറ്റൊരു കമ്പനി തുടങ്ങാന്‍ നില്‍ക്കുന്ന സമയമായിരുന്നു. പിന്നീട് ദേവൻ്റെ ഭാര്യയാണ് അദ്ദേഹത്തെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിപ്പിച്ചത്. അന്ന് തന്നെ  അഡ്വാന്‍സും നല്കി. മോഹന്‍ എന്നായിരുന്നു അന്ന് ദേവൻ്റെ പേര്. പിന്നീടാണ്  സിനിമയിലെ കഥാപാത്രത്തിൻ്റെ പേര് നടന് ജീവിതത്തിലും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

അന്ന് നടന്‍ ശ്രീനാഥിനോട് മമ്മൂട്ടി പറഞ്ഞുവത്രെ, ഏടോ നമ്മളുടെ വെളളംകുടി മുട്ടുവോ. പുതിയ ഒരാള്‍ കയറിവരുന്നുണ്ട്. മാത്രമല്ല ഭയങ്കര ബാക്ക്ഗ്രൗണ്ടിലുളള ആളാണ്. രാമു കാര്യാട്ടിൻ്റെ മരുമോനാണ് എന്നാക്കെ പറഞ്ഞ് മമ്മൂട്ടി പേടിച്ചു. മമ്മൂട്ടിയൊക്കെ ഭയക്കാന്‍ തക്ക ഗ്ലാമറായിരുന്നു ദേവണെന്ന്  അഭിമുഖത്തില്‍ ഗാല്‍ബെര്‍ട്ട് ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.