നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയക്കകത്തും പുറത്തും കൊടുംബിരി കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ‘ഈശോ’ എന്ന പേര് ക്രിസ്ത്യന്‍ സമുദായത്തെ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇട്ടിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പേര് മാറ്റണമെന്നുമാണ് പലരുടേയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നാദിര്‍ഷയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിരവധി പേരാണ് വര്‍ഗീയ പരാമര്‍ശങ്ങളുമായി എത്തിയത്. ഇതിനിടയിലാണ് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് അധിക്ഷേപിയ്ക്കുന്ന തരത്തില്‍ കമന്റ് ചെയ്ത ഒരാള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയില്‍ മറു കമന്റുമായി നാദിര്‍ഷാ തന്നെ രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസ്സം ഇഹലോക വാസം വെടിഞ്ഞ സിനിമാ-സീരിയല്‍ താരം ശരണ്യ ശശിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നാദിര്‍ഷ പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു വിവാദത്തിന് നിദാനമായ കമന്റ്. മലയാളത്തിൻ്റെ പ്രിയ താരം മണിയുടെ വളര്‍ച്ചയില്‍ നാദിര്‍ഷ അസൂയാലു ആയിരുന്നു എന്ന തരത്തില്‍ ആയിരുന്നു ഭാസ്കരന് ശശി എന്നയാള്‍ കമന്റ് ചെയ്തത്.

‘കലാഭവന്‍ മണിയെ വേദിയിലേക്ക് കൊണ്ട് വന്നതും, മണിയുടെ ഉയര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ അസൂയ പ്രകടിപ്പിച്ചതും താന്‍. തന്റെ മനസ്സില്‍ രണ്ട് മുഖമുണ്ട്’ ഇതായിരുന്നു കമന്റ്. എന്നാല്‍ ഈ കമന്റിനേ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര് എത്തുകയുണ്ടായി. ഇതോടെയാണ് കമന്റിനോട് പ്രതികരിച്ചുകൊണ്ട് നാദിര്‍ഷ തന്നെ എത്തിയത്.
‘നിയേോ നിന്റെ തന്തയോ ആരാ എന്റെയും മണിയുടേയും കൂടെ സ്ഥിരമായ വേലക്കാരനായി ഉണ്ടായിരുന്നത്’ എന്നതായിരുന്നു നാദിര്‍ഷയുടെ മറുപടി കമന്റ്. വിഷയത്തില്‍ നാദിര്‍ഷയെ പിന്തുണച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി. നാലായിരത്തോളം പേരാണ് നാദിര്‍ഷയുടെ ഈ കമന്റ് മാത്രം ലൈക്ക് ചെയ്തത്. ഈ ഒരൊറ്റ കമന്റിലൂടെ ആയിരുന്നു ഈ പോസ്റ്റ് കൂടുതലയി ശ്രദ്ധിക്കപ്പെട്ടത്. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇട്ട പോസ്റ്റില്‍ വന്ന് ഈ രീതിയില്‍ കമന്റ് ചെയ്തതിനെതിരെ വ്യാപകമായ വിമര്‍ശനം ഉണ്ടായി. പലരും രൂക്ഷമായ ഭാഷയിലാണ് കമന്റ് ചെയ്ത ആളിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.