പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്ക് വച്ച് കനിഹ !

മോഹൻലാൽ നായകനാകുന്ന ‘ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടി കനിഹ ഇപ്പോൾ. തെലുങ്കാനയിലാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണെന്ന് കനിഹ പറയുന്നു.  സംവിധായകനൊപ്പമുള്ള ഒരു ചിത്രവും കനിഹ പങ്ക് വച്ചിട്ടുണ്ട്.  


പൃഥ്വിരാജ് വിവിധ വേഷങ്ങൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്, അദ്ദേഹം ഏറ്റെടുത്ത എല്ലാ റോളുകളിലും മനോഹരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കനിഹ പറയുന്നു. പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം ഉണ്ടാക്കുന്ന് കാര്യമാണ്. പൃഥ്വിരാജിനെ ഒരു നടന്‍ എന്ന നിലയില്‍ നിന്നും ഒരു സംവിധായകന്‍ എന്ന നിലയിലേക്ക് കാണാന്‍ കഴിയുന്നത് ഏറ്റവും സന്തോഷകരമായ കാര്യം ആണ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ഞെട്ടിച്ചുകളഞ്ഞു. എല്ലായിപ്പോഴും നിങ്ങളുടെ ആരാധികയാണ് താണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കനിഹ കുറിച്ചു. കനിഹ തന്‍റെ ചിത്രത്തിലേക്ക് വന്നതിലുള്ള സന്തോഷം പൃഥ്വിരാജും പങ്ക്  വക്കുകയുണ്ടായി.

അതേസമയം, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഒരു രസകരമായ കുടുംബ ചിത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്.   ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരന്‍, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമ പ്രഖ്യാപിച്ചപ്പോള്‍  പൃഥ്വിരാജ് സുകുമാരൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്,  ‘ബ്രോ ഡാഡി’യ്ക്ക് ഒരു തിരക്കഥയുണ്ട്, അത് ഏവരെയും ചിരിപ്പിക്കുകയും വീണ്ടും കാണാന്‍  ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സിനിമയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പങ്ക് വച്ക കുറിപ്പില്‍ പറയുന്നു.  

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. അഖിലേഷ് മോഹനാണ് എഡിറ്റർ, ഗോകുൽ ദാസ് ആണ് കലാസംവിധായകന്‍.

Leave a Reply

Your email address will not be published.