കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സൈബറിടങ്ങളില്‍ ഇവരെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേരാണ് വാക്ക്-വാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഇടപെടണമെന്ന് നടനും എം പീയുമായ സുരേഷ് ഗോപിയെ ഇവരുടെ ആരാധകര്‍ വിളിക്കുകയുണ്ടായി. ഇതേത്തുടർന്ന് അദ്ദേഹത്തെ വിളിച്ചവര്‍ക്ക് സുരേഷ് ഗോപി നല്കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ വയറലായി.

ആദ്യം ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് എന്താണ് പറയുന്നതെന്ന് മനസ്സിലായിരുന്നില്ല. തുടർന്നു ഇ ബുള്‍ജെറ്റോ എന്ന് അദ്ദേഹം എടുത്ത് ചോദിച്ചു. വാഹനം മോഡിഫൈ ചെയ്തതിന്റെ പേരില്‍ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തെന്നും ഈ വിഷയത്തില്‍ ഇടപെടണമെന്നുമാണ് വിളിച്ചവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ‘നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണ്’ എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.
സാറിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്നു വീണ്ടും അവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ‘എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല. ഞാന്‍ ചാണകമല്ലേ. ചാണകം എന്നു കേട്ടാലേ ചിലര്‍ക്ക് അലര്‍ജിയല്ലേ’ എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.
നികുതി അടക്കുന്നതില്‍ പിഴവ് വരുത്തി എന്നതടക്കം 9 ഓളം നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നപ്പോളിയന് എന്ന പേരുള്ള വാഹനം കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇന്നലെ കണ്ണൂര്‍ ആര്.ടി.ഒ ഓഫീസിലെത്തിയ ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇവരെ ആര് ടീ ഓഫീസ്സില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങി 7 ഓളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തിരുന്നു.