ദുല്‍ക്കര്‍ അഭിനയിക്കാന്‍ വിഷമിച്ച, ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് കാണിച്ച ആ രംഗത്തെക്കുറിച്ച്; ലാല്‍ ജോസ് !

മലയാളത്തിലെ ഏറ്റവും അധികം താരമൂല്യമുള്ള യുവനടനാണ് ദുല്‍ക്കര്‍ സല്‍മാന്‍. നിരവധി തരപുത്രന്മാര്‍ നമുക്കുണ്ടെങ്കിലും ദുല്‍ക്കറിനോളം പോന്ന പ്രേക്ഷക അഗീകാരം നേടിയ മറ്റൊരു താരപുത്രന്‍ ഇല്ലന്നതാണ് വാസ്തവം. മമ്മൂട്ടി എന്ന താരചക്രവര്‍ത്തിയുടെ മകന്‍ എന്നുള്ള ഐഡന്‍റിറ്റിക്ക് അപ്പുറം സ്വന്തമായി ഒരു മേല്‍ വിലാസം ഉണ്ടാക്കിയെടുക്കാന്‍ ഈ യുവ നടന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

എല്ലാത്തരം വേഷങ്ങളും ദുല്‍ക്കര്‍ ചെയ്തു കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും, ഹിന്ദിയിലുമുള്‍പ്പെടെ അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനിലെ ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വിനെക്കുറിച്ച്‌ പ്രശസ്ത സംവിധകന്‍ ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറയുകുണ്ടയി. വി​ക്ര​മാ​ദി​ത്യ​ന്‍ എന്ന ചിത്രം ചെ​യ്യു​മ്പോ​ള്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന് ര​ണ്ടു കാ​ര്യ​ങ്ങ​ളി​ല്‍ വല്ലാതെ ആ​ത്മവിശ്വസം കുറവുള്ളതായി കണ്ടിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു. ഇതിനെക്കുറിച്ച് അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അ​തി​ല്‍
ഒ​രു സീ​ന്‍ താ​ന്‍ എ​ങ്ങ​നെ ചെ​യ്യും എന്ന കാര്യത്തില്‍ ദുല്‍കറിന് വല്ലാത്ത ആത്മവിശ്വാസ്സക്കുറവ് തോന്നിയതായി ലാല്‍ ജോസ് പറയുന്നു. അതൊരു സെന്‍റിമെന്‍റല്‍ സീന്‍ ആയിരുന്നു.

അ​തു​വ​രെ സെന്‍റിമെന്‍റല്‍ ആയിട്ടുള്ള സീ​നു​ക​ളി​ല്‍ അ​ധി​കം ക​യ​റി
ക​ളി​ക്കാ​തി​രു​ന്ന ദു​ല്‍​ഖ​റി​നു മു​ന്നി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് അ​ങ്ങ​നെ​യൊ​രു രംഗം വ​രു​ന്ന​ത്. നി​ന​ക്ക് ആ​ണ് ജീവിതത്തില്‍ ഇത്തരം ഒരു സ​ന്ദ​ര്‍​ഭം ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണു അ​ത് ഫീ​ല്‍ ചെ​യ്യു​ന്ന​ത് അ​ത് അ​ങ്ങ​നെ ചെ​യ്യു​ക എ​ന്ന് മാ​ത്ര​മാ​ണ് താന്‍ ദു​ല്‍​ഖ​റി​നു പ​റ​ഞ്ഞു കൊ​ടു​ത്ത​തെന്ന് ലാല്‍ ജോസ് പറയുകയുണ്ടായി. പി​ന്നീ​ട് സി​നി​മ​യു​ടെ അ​വ​സാ​നം ദു​ല്‍​ഖ​ര്‍ മീ​ശ മാ​ത്രം വ​ച്ച്‌ വ​രു​ന്ന​ ഒരു രംഗം ഉണ്ടായിരുന്നു. അ​ത് ചെ​യ്യാ​നും ഏ​റെ വി​ഷ​മിച്ചെന്നു ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.