“അതിന്‍റെ കാര്യത്തില്‍ ഞാനും ഒട്ടും പിന്നിലല്ല” ആരാധകരോട് മിയ

ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മുഴുനീള കഥാപാത്രങ്ങളിലേക്ക് ചുവട് മാറ്റിയ താരമാണ് മിയ. ചെറിയ വേഷങ്ങളില്‍ നിന്ന് നായികയപ്പോഴും   ഈ കലാകാരിയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകണ്ടായി.  അല്‍ഫോണ്‍സാമ്മ എന്ന ചിത്രത്തിലൂടെയാണ് മിയ അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. നിമ്മി ജോര്‍ജ്ജ് എന്നാണ് മിയയുടെ ശരിക്കും ഉള്ള പേര്.  

ഇപ്പോള്‍ എറണാകുളം സ്വദേശിയായ അശ്വിനെ വിവാഹം കഴിച്ച് സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുകയാണ് മിയ. അടുത്തിടെ താന്‍ അമ്മയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ആരാധകരെ അറിയിച്ചിരുന്നു.  

അടുത്തിടെ മിയ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധക ശ്രദ്ധ നേടിയിരുന്നു. അമ്മയായതിനു ശേഷമുള്ള തൻ്റെ ചിത്രങ്ങള്‍ ആണ് മിയ പങ്ക് വച്ചത്.  മോഡേണ്‍ വസ്ത്രങ്ങള്‍ എന്ന് തോന്നുമെങ്കിലും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമായ നിലയില്‍ ധരിക്കാനുള്ള വസ്ത്രങ്ങളാണ് മിയ ഈ ചിത്രത്തില്‍ അണിഞ്ഞിരിക്കുന്നത്. ഫാഷൻ്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഞാനും എന്നാണ് അമ്മമാര്‍ക്കുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് മിയ കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങളൊക്കെ വളരെ വേഗം തന്നെ ആരാധകര്‍ ഏറ്റെടുത്തു.   

കഴിഞ്ഞ വര്‍ഷമാണ് മിയ എറണാകുളം സ്വദേശിയായ അശ്വിനെ വിവാഹം കഴിക്കുന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. അശ്വിൻ്റെ വീട്ടില്‍ വെച്ച്‌ പ്രത്യേകിച്ച് ആഡംബരങ്ങളൊന്നും ഇല്ലാതെ നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

Leave a Reply

Your email address will not be published.