മുലയൂട്ടല്‍ വാരത്തില്‍ അത്യപൂര്‍വങ്ങളായ ചിത്രങ്ങള്‍ പങ്ക് വച്ച് തെന്നിന്ത്യന്‍ താരവും പത്നിയും !

ബോയ്സ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ആകമാനം പ്രേക്ഷകരുടെ
പ്രീതി സ്വന്തമാക്കിയ താരമാണ് നകുല്‍. എന്നാല്‍ ബോയിസ് എന്ന ചിത്രത്തിന്‍റെ വിജയം പിന്നീടങ്ങോട്ട് തുടര്‍ന്നു കൊണ്ട് പോകുന്നതില്‍ നകുല്‍ വേണ്ടത്ര വിജയിച്ചില്ല എന്ന് തന്നെ വേണം കരുതാന്‍. എന്നിരുന്നാലും പിന്നീട് വന്ന ചിത്രങ്ങളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ നകുല്‍ അവതരിപ്പിക്കുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായ ഇടപെടലുകള്‍ നടത്തുന്ന നകുലും ഭാര്യ ശ്രുതിയും അടുത്തിടെ മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച്  ഒരു സന്ദേശവുമായി സമൂഹ മാധ്യമത്തിലൂടെ എത്തുകയുണ്ടായി. 

മുലയൂട്ടലിൻ്റെ പ്രാധാന്യത്തെ കുറിച്ചും അതിന്‍റെ ആവശ്യകതയെക്കുറിച്ചുമാണ് ഇവര്‍ കുറിപ്പില്‍ പങ്ക് വച്ചത്. അകീര എന്നാണ് ഇവരുടെ മകളുടെ പേര്. മകള്‍ ജനിച്ച്‌ ഒരു വര്‍ഷം തികയുന്ന അവസരത്തിലാണ് മുലയൂട്ടലിൻ്റെ പ്രാധാന്യവും മഹത്വവും എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കിയതെന്ന് ശ്രുതി പറയുന്നു.

തന്‍റെ മുലയൂട്ടലിൻ്റെ ഒരു വര്‍ഷവും മകള്‍ക്ക് ഒരു വയസ്സും തികയുകയാണ്,  അവര്‍ കുറിച്ചു. മനോഹരവും മഹത്വവുമായ ഒരു യാത്ര ആയിരുന്നു ഇത്. തനിക്ക് പിന്തുണയുമായി എപ്പോഴും കൂടെ തന്നെ നിന്ന നകുലിന് ഈ അവസരത്തില്‍ നന്ദി പറയുന്നു. കുട്ടികള്‍ക്ക് മുലയൂട്ടുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യം അല്ലന്നും അതിൻ്റെ മഹത്വം എത്രത്തോളം വലുതാണെന്നുമാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ട് ശ്രുതി കുറിച്ചത് .

പ്രശസ്ത തെന്നിന്ത്യന്‍ നടി ദേവയാനിയുടെ സഹോദരന്‍ ആണ് നകുല്‍. അതേ സമയം ശ്രുതി അറിയപ്പെടുന്ന ടെലിവിഷന്‍ അവതാരകയും ഷെഫുമാണ്. 2018-ല്‍ ആണ് ഇരുവരും വിവാഹിതര്‍ ആയത്. നീണ്ട നാളത്തെ പ്രണയത്തിനോടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ പങ്ക് വയ്ക്കാറുണ്ട്. ഇവരുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Leave a Reply

Your email address will not be published.