കഴിഞ്ഞ ദിവസ്സം 39 -ാം പിറന്നാള്‍ ആഘോഷിച്ച ഫഹദിനും നസ്രിയക്കുമിടയിലുള്ള പ്രായവ്യത്യാസം നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ?

ഫഹദ് ഫാസിലും നസ്രിയയും മലയാളികള്‍ ഏറെ താല്പര്യത്തോടെ ഉറ്റു നോക്കുന്ന താര ദമ്പതികളാണ്. ഇവരുടെ പ്രണയവും പിന്നീടുള്ള വിവാഹ ജീവിതവും മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആഘോഷത്തോടെ ഏറ്റെടുക്കുകയുണ്ടായി. തന്‍റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചക്കും കാരണം നശ്രിയ ആണെന്ന് മിക്കപ്പോഴും ഫഹദ് ഫാസില്‍ പറയാറുണ്ട്. അര്‍ക്കും അസൂയ തോന്നുന്ന ഒരു ദാമ്പത്യ ജീവിതമാണ് ഇരുവരും നയിച്ചു പോരുന്നത്.  കഴിഞ്ഞ ഓഗസ്റ്റ് 8 നായിരുന്നു ഫഹദ് തൻ്റെ 39-ാം ജന്മദിനം ആഘോഷിച്ചത്.

എന്നാല്‍ ഫഹദും നസ്രിയയും തമ്മിലുള്ള പ്രായവ്യത്യാസം എല്ലായിപ്പോഴും ഒരു ശരാശരി പ്രേക്ഷകന്‍റെ ചിന്താവിഷയം ആണ്. ഇവക്കിടയില്‍ എത്ര വയസ്സിൻ്റെ വ്യത്യാസമുണ്ടെന്ന് പലര്‍ക്കും അറിയാത്ത രഹസ്യമാണ്. 1994 ഡിസംബര്‍ 20 നാണ് നസ്രിയ ജനിച്ചത്. അങ്ങനെ ആകുമ്പോള്‍ നസ്രിയ നസീമിന് ഇപ്പോള്‍ 27 വയസ്സ് പ്രായമുണ്ട്. ഫഹദും നസ്രിയയും തമ്മില്‍ 12 വയസ്സിൻ്റെ പ്രായ വ്യത്യാസമുണ്ട്. ഇരുവര്‍ക്കുമിടയില്‍ 12 വയസ്സിന്‍റെ വ്യത്യാസമുണ്ടെങ്കിലും അതൊന്നും തന്നെ ഇവര്‍ക്കിടയിലെ സന്തോഷകരമായ ജീവിതത്തെ ബാധിച്ചിട്ടില്ല. തന്‍റെ ജീവിതം തന്നെ മാറി മറിഞ്ഞത് നസ്രിയയുടെ കടന്നു വരവിന് ശേഷമാണെന്ന് ഫഹദ് തന്നെ പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്.

നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്തത് എങ്ങനെയാണെന്നും ഫഹദ് തുറന്നു പറഞ്ഞിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സിൻ്റെ ഷൂട്ടിംഗിനിടെയാണ് ഫഹദ് നസ്രിയയുമായി അടുക്കുന്നത്. ഇതേ കുറിച്ച്‌ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഫഹദ് പറയുകയുണ്ടായി.

‘ബാംഗ്ലൂര്‍ ഡെയ്‌സിൻ്റെ ഷൂട്ടിങ് നടക്കുമ്പോള്‍ താനും നസ്രിയയും പരസ്പരം നോക്കിയിരിക്കാന്‍ തുടങ്ങി. പുറത്ത് ഷൂട്ടിങ്ങിൻ്റെ ലൈറ്റപ്പ് നടക്കുമ്പോള്‍ തങ്ങള്‍ രണ്ടാളും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ അടുത്തു വന്ന്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചതായി ഫഹദ് തന്നെ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published.