ഭര്‍ത്താവിന് പിന്നാലെ ശില്‍പ്പാ ഷെട്ടിക്കും അമ്മക്കുമെതിരെ തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തു !!

കഴിഞ്ഞ രണ്ട് ആഴ്ചയായി ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ വാര്‍ത്തയായിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റും അതേ തുടർന്ന് ആളിപ്പടര്‍ന്ന വിവാദങ്ങളും. അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ടാണ്
പ്രശസ്ത ബോളീവുഡ് നടിയായ ശില്പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. ബാന്ദ്രയിലുള്ള വീട്ടില്‍ നിന്നുമാണ് ഇയാളെ മുംബൈ പോലെസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ഒരു വിവാദം കെട്ടടങ്ങുന്നതിന് മുൻപ് അടുത്ത വിവാദം ശില്പ ഷെട്ടിയെയും കുടുംബത്തെയും തേടിയെത്തിയിരിക്കുകയാണ്.     

ശില്‍പ ഷെട്ടിക്കും അമ്മയ്ക്കും  എതിരെ തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പോലീസ്. യുപിയില്‍ ഫിറ്റ്നെസ് ആന്‍ഡ് വെല്‍നസ് സെന്ററിൻ്റെ ബ്രാഞ്ച് തുടങ്ങാമെന്ന ഉറപ്പിന്‍മേല്‍ ശില്‍പയും അമ്മ സൂനന്തയും ചേര്‍ന്ന്  രണ്ടു പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പൊലീസ് സംഘം ഉടന്‍ തന്നെ ശില്‍പയെ ചോദ്യം ചെയ്യാനായി മുംബൈയില്‍ എത്തുമെന്നാണ് നാഷണല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശിലുള്ള ഹസ്രത് ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ  പോലീസ് സ്റ്റേഷനുകളിലാണ് കേസിനാസ്പദമായ പരാതി ലഭിച്ചിരിക്കുന്നത്.  വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനില്‍ ജ്യോത്സന ചൗഹാന്‍ എന്ന സ്ത്രീയും ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ രോഹിത് വീര്‍ എന്നിവരുമാണ് ഇവര്‍ക്കെതിരെ പരാതി നല്കിയിരിക്കുന്നത്.

ലോസിസ് വെല്‍നെസ് സെന്റര്‍ എന്ന സ്ഥാപനത്തിൻ്റെ ചെയര്‍ പേഴ്സണാണ് ശില്‍പ. അമ്മ സുനന്ദയാണ് ഡയറക്ടര്‍. അമ്മയെയും മകളേയും ചോദ്യം ചെയ്യുന്നതിന് വേണ്ടിയുള്ള  നോട്ടീസ് മേല്‍പ്പറഞ്ഞ രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും അയച്ചിട്ടുണ്ട്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലേ ശില്‍പ്പ ഷെട്ടിക്കെതിരെയും തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തത് ബോളീവുഡിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.