സന്തോഷ വാര്‍ത്ത പങ്ക് വച്ച് നടന്‍ ബാല !!

മലയാളികള്‍ക്ക് വളരെയേറെ പ്രിയപ്പെട്ട താരമാണ് ബാല. തമിഴില്‍ നിന്ന് മലയാളത്തില്‍ എത്തിയ ബാല ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തയായ  ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തതിലൂടെ കേരളത്തില്‍ പുതിയ വേരുകള്‍  സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ ഇവരുടെ ഈ വിവാഹ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. മകള്‍ ജനിച്ച് അധികം വൈകാതെ തന്ന ഇവര്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു. പിന്നീട് അമൃത സുരേഷ് സ്വന്തം ബാന്‍റുമായി മുന്നോട്ട് പോയപ്പോള്‍ ബാല തന്‍റെ പുതിയ ചിത്രങ്ങളുടെ തിരക്കിലേക്കും കടന്നു.   

എന്നാല്‍ അടുത്തിടെ ഉടന്‍ തന്നെ രണ്ടാം വിവാഹം ഉണ്ടാകുമെന്ന സൂചന ബാല നല്കിയിരുന്നു. പക്ഷേ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ഇപ്പോഴിതാ തൻ്റെ മറ്റൊരു സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെക്കുകയാണ് ബാല.

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം  അണ്ണാത്തയില്‍ ശ്രദ്ധേയമായ വേഷത്തില്‍ ബാലയും എത്തുന്നു എന്ന വിശേഷമാണ് ഇപ്പോള്‍ അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. ‘ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തേ ഷൂട്ടിങ്ങ് ലക്ക്നൗവില്‍’ എന്ന കുറിപ്പ് സമൂഹ മാധ്യമത്തിലൂടെ ബാല തന്നെ പങ്ക് വക്കുകയുണ്ടായി.  ‘പേട്ട’ യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് ഒരുക്കുന്ന രജനി ചിത്രമാണ് അണ്ണാത്തെ. ഈ ചിത്രവുമായി ബന്ധപ്പെട്ട് അധികം വാര്‍ത്തകളൊന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ലായിരുന്നു. എന്നാല്‍ ബാല ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുവെന്ന സന്തോഷകരമായ വാര്ത്ത അദ്ദേഹം തന്നെ പുറത്ത് വിട്ടു.     

തെന്നിന്ത്യയിലെ തന്നെ ഒട്ടുമിക്ക മുന്‍ നിര താരങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗം ആകുന്നുണ്ട്. ഖുശ്‌ബു, മീന, കീര്‍ത്തി സുരേഷ്, തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.