എന്തിനേറെ പറയുന്നു എസ്തര്‍ പോലും ഞെട്ടി പിന്നെയല്ലേ !! എസ്തര്‍ അനിലിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളും വീഡിയോയും കണ്ടവര്‍ എല്ലാവരും ഞെട്ടി !

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് വളരെയേറെ സുപരിചിതയായ താരം ആണ് എസ്തര്‍ അനില്‍. മോഹന്‍ലാലിനും മീനക്കുമൊപ്പം  തകര്‍ത്തഭിനയിച്ച ബാലതാരത്തെ ആരും അത്ര പെട്ടന്നു മറക്കാന്‍ ഇടയില്ല. ദൃശ്യം നല്കിയ വമ്പന്‍ വിജയം സിനിമയിലും മോഡലിങ്ങിലും എസ്തറിന് നിരവധി അവസരങ്ങള്‍ നേടിക്കൊടുത്തു. സമൂഹ മാധ്യമത്തില്‍ വളരെ സജീവമായ ഈ യുവതാരം അടുത്തിടെ ഒരു ഒരു ഫോട്ടോ ഷൂട്ടിൻ്റെ വീഡിയോയും ചിത്രങ്ങളും തൻ്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ
പുറത്തു വിട്ടിരുന്നു.

ഈ  ഫോട്ടോഷൂട്ടിനായി ഒരുക്കിവച്ചിരുന്ന ​ഗൗണ്‍ കണ്ട്  താന്‍ വാ പൊളിച്ചുപോയെന്ന് പറയുകയാണ് മലയാളത്തിൻ്റെ പ്രിയ താരം എസ്തര്‍ അനില്‍. തന്‍റെ ആദ്യ കാഴ്ചയില്‍ തന്നെ ​ഗൗണ്‍ മനസ്സ് കീഴടക്കിയെന്നു എസ്തര്‍ പറയുന്നു. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും എസ്തര്‍ ഇന്സ്റ്റഗമില്‍ പങ്കുവച്ചു.

58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണു താന്‍ ധരിച്ചിരിക്കുന്നതെന്നു നിങ്ങള്‍ വിശ്വസിക്കുമോ ? അതായത് തന്‍റെ ഭാരമായ 44 കിലോയേക്കാള്‍ കൂടുതല്‍ ഭാരം ഉള്ള ഡ്രസ്. അവര്‍ ഈ ഗൗണ്‍ റൂമിലേക്ക് കൊണ്ടു വന്നപ്പോള്‍ തന്നെ താന്‍ വാ തുറന്നു പോയി. ആദ്യ കാഴ്ചയില്‍തന്നെ അത്രയേറെ അമ്പരന്നു. ഈ ഗൗണ്‍ നിര്‍മിക്കാന്‍ 30 ദിവസങ്ങള്‍ വേണ്ടി വന്നു. ഒരുപാട് പാഷനും സ്നേഹവും ഇതിൻ്റെ നിര്‍മാണത്തിലുണ്ടെന്ന കാര്യം ഉറപ്പാണെന്നും ചിത്രം പങ്ക് വച്ചുകൊണ്ട് എസ്തര്‍ കുറിച്ചു.

ഗൗണ്‍ ഒരുക്കിയത് ഡമന്‍സ് ഡിസൈന്‍സ് എന്ന ബൊട്ടീക്ക് ആണ്. ഹോട്ട് കൗച്ചര്‍ കസ്റ്റം ഡിസൈനിലാണ് ഈ പര്‍പ്പിള്‍ പിങ്ക് ഗൗണ്‍ തീര്‍ത്തിരിക്കുന്നത്. 1000 മീറ്റര്‍ ഉള്ള മെറ്റീരിയലാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. 2-15 ഇഞ്ച് പാനല്‍ ഡിസൈനും 60 ഇഞ്ച് ഗൗണ്‍ ട്രെയിനുമാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണം. പളനിയപ്പന്‍ സുബ്രഹ്മണ്യമാണ് ഫോട്ടോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. 

Leave a Reply

Your email address will not be published.