മലയാളത്തില്‍ വീണ്ടും തരംഗമാകാന്‍ മണി ഹേസ്റ്റ്; പ്രഫസറും കൂട്ടരും അഞ്ചാം അങ്കത്തിന് ഇറങ്ങിക്കഴിഞ്ഞു. ഇനീ തീ പാറും !!

നെറ്റ് ഫ്ലിക്സ് സീരീസുകള്‍ നിരവധി വന്നു പോയെങ്കിലും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ എല്ലാവരെയും ഒരേപോലെ ആകാംശയുടെ മുല്‍ മുനയില്‍ നിര്‍ത്തിയ ഒരേയൊരു സീരീസേ ഇന്നോളം ഉണ്ടായിട്ടുള്ളൂ. സ്പാനിഷ് ത്രില്ലര്‍ ആയ് മണി ഹേസ്റ്റ്. ഒരുപക്ഷേ  ഇത്രത്തോളം ആരാധകരെ സൃഷ്ടിച്ച മറ്റൊരു സീരീസ് അതിനു മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ലന്നു പറയാം. കഴിഞ്ഞ ലോക് ഡൌണ്‍ കാലത്ത് എംസോണ്‍ എന്ന സോഷ്യല്‍ മീഡിയ കൂട്ടായിമ ഈ സീരീസ്സിന്‍റെ മലയാളം പരിഭാഷ ഇറക്കിയതോടെയാണ് കേരളത്തില്‍ മണി ഹേസ്റ്റിന് ഇത്രത്തോളം ആരാധകര്‍ ഉണ്ടാകുന്നത്. തുടക്കം മുതല്‍ കാഴ്ച്ചക്കാരെ ആകാംശയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ക്രൈം ഡ്രാമ ലോക ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഒരു മഹാത്ഭുതമാണ്.      

പ്രഫസറും പേര് പോലും അറിയാത്ത അപരിചിതരായ സുഹൃത്തുക്കളും  ചേര്‍ന്ന് സ്പെയിനിലെ ബാങ്ക് കൊള്ളയടിക്കുന്നതാണ് ഇതിന്‍റെ ഇതിവൃത്തം. ഇതുവരെ മികച്ച പ്രതികരണം നേടിയ നാല് സീസണുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ അഞ്ചാം സീസണിൻ്റെ റിലീസ് തീയതിയും പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റിലീസ് തീയതി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ട്രയിലരും പുറത്തു വിടുകയുണ്ടായി.  

നെയ്റോബി എന്ന കഥാപാത്രത്തിൻ്റെ മരണശേഷമുള്ള  പ്രൊഫസറുടെയും സംഘത്തിൻ്റെയും പുതിയൊരു അധ്യായമാണ് പ്രമേയം. മണി ഹേസ്റ്റിന്‍റെ അവസാന സീസണ്‍ ആണിത്. നിങ്ങള്‍ അവസാനത്തെ അധ്യായത്തിന് തയ്യാറാണോ എന്ന ക്യാപ്ഷനോടെയാണ് നെറ്റ്ഫ്‌ലിക്‌സ് ഈ  വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3 നും. സ്പാനിഷ് നെറ്റ്‌വര്‍ക്ക് ആയ ആന്റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച ലാ കാസ ഡേ പാപ്പലിൻ്റെ ആഗോള അവകാശം നെറ്റ്ഫ്‌ളിക്‌സ് വാങ്ങുകയായിരുന്നു. ഈ സീരീസിന്‍റെ ജനപ്രീതി മനസിലാക്കി കൂടുതല്‍ പണം ചിലവാക്കിയാണ് പിന്നീടുള്ള ചിത്രീകരണം നെറ്റ്ഫ്‌ളിക്‌സ് നടത്തിയത്. 

Leave a Reply

Your email address will not be published.