“ ‘ഈശോ’ എന്ന പേര് മാറ്റില്ല” നാദിര്‍ഷായും ജയസൂര്യയും പിന്‍തുണ അറിയിച്ച് ടിനി ടോം.

നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനായെത്തുന്ന ‘ഈശോ’ എന്ന ചിത്രം തുടക്കം മുതല്‍ തന്നെ പേവിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ഈ പേര് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന അഭിപ്രായം ഉന്നയിച്ചുകൊണ്ട് ചില മതപുരോഹിതന്മാരും കൃസ്ത്യന്‍ സംഘടനകളും രംഗത്തെത്തി. കഴിഞ്ഞ ദിവസം പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കളും സിനിമയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പുറത്ത് വിവാദം കനക്കുന്നതിനിടയില്‍ നാദിര്‍ഷയെ പിന്തുണച്ച്‌ കൊണ്ട് നടന്‍ ടിനി ടോം ഫെയിസ് ബുക്കില്‍ പോസ്റ്റിടുകയുണ്ടായി. എന്നാല്‍ ഈ പോസ്റ്റിന് താഴെ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും നിരവധി പേര്‍ കമന്‍റ് ചെയ്തു. 

ജീസസ് ഈസ് മൈ സൂപ്പര്‍ സ്റ്റാര്‍ എന്ന് തുടങ്ങുന്ന ടിനി ടോമി ൻ്റെ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറയുന്നത് ക്രിസ്തു തന്നെ സ്നേഹിക്കാന്‍ മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടാണ് 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു ലോകം മുഴുവനും എത്തിയത്. താനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല, എന്നു തുടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. ഒരു ക്രിസ്ത്യാനി ആയത് സ്വന്തം തിരഞ്ഞെടുപ്പായിരുന്നില്ല അതൊരു നിയോഗമാണ്. അന്യമതസ്ഥരെ താന്‍ ശത്രുക്കളായല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത്. ടിനി ടോം കുറിച്ചു. 

5,6,7 ക്ലാസുകള്‍ താന്‍ പഠിച്ചത് കലൂര്‍ എ.സി.എസ് എസ്‌എന്‍ഡിപി സ്കൂളിലാണ് അന്ന് സ്വര്‍ണ്ണലിപികളില്‍ മായാതെ മനസ്സില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട്, അതിന്നും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. “ഒരു ജാതി ഒരു മതം ഒരു ദൈവം” ഇനീ എന്തൊക്കെ സംഭവിച്ചാലും തനിക്ക് അങ്ങനെയേ ജീവിക്കാന്‍ കഴിയുകയുള്ളൂ, അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കി. എന്നാല്‍ ഈ പോസ്റ്റിന് താഴെ നിരവധി പേര്‍ നടനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. ക്രിസ്ത്യാനികളുടെ ഹോള്‍ സെയില്‍ അതോറിറ്റി ടിനി ടോം ഏറ്റെടുക്കേണ്ടതില്ല എന്നു തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഈ വിവാദം അനാവശ്യമാണെന്നു കുറിച്ചുകൊണ്ട് അദ്ദേഹത്തെ അനുകൂലിച്ചു നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. 

അതിനിടെ തന്‍റെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍ ഒരു കാരണവശാലും സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ ആവര്‍ത്തിച്ചു. മതം നോക്കിയല്ല താന്‍ സിനിമ ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ ജാതിയോ മതമോ ഇതുവരെ ചോദിച്ചിട്ടില്ല. ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നവരാണ് തങ്ങള്‍. “ഈശോ” എന്നത് സിനിമയിലെ ഒരു കഥാപാത്രത്തി ൻ്റെ പേര് മാത്രമാണ്. ആരുടേയും വിശ്വാത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു.

സിനിമ ഇറങ്ങും മുന്‍പ് തന്നെ ഇത്തരം വിവാദം ഉണ്ടാകുന്നത് വളരെ സങ്കടകരമായ കാര്യമാണെന്നാണ് ജയസൂര്യ പ്രതികരിച്ചു. ഈ ചിത്രം റിലീസ് ആയതിന്‍ ശേഷം ഏതെങ്കിലും മത വികാരങ്ങളെ വൃണപ്പെടുത്തുന്നതായി തോന്നിയാല്‍ അതില്‍ കഴമ്പുണ്ടെന്നും അല്ലാതെ അതിനു മുന്‍പ് ഇത്തരം ആരോപണം ഉന്നയിക്കുന്നവരോട് യോജിപ്പില്ലെന്നും ജയസൂര്യ വ്യക്തമാക്കി.

20 വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന ആളാണ് താന്‍. ആരേയും വേദനിപ്പിക്കുന്നതല്ല ഈശോയന്ന ത ൻ്റെ പുതിയ ചിത്രം. ഈ ചിത്രം പുറത്തിറങ്ങിയ ശേഷം ആരെയെങ്കിലും വേദനപ്പിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിപ്പിക്കാം. അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.