അറിയപ്പെടുന്ന ബിസിനസ് കാരനും ബോളീവുഡിലെ ഏറ്റവും തിരക്കുള്ള നടികളില്‍ ഒരാളുമായ ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ് വരുത്തി വച്ച ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തമായിട്ടില്ല ബോളീവുഡ് സിനിമ. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത കാരണം ആണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. നീല ചിത്ര നിര്‍മാണമായിരുന്നു ഇയാള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഈ അറസ്റ്റിന് പിന്നെലെ ഇയാള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പല യുവതികളുടെയും സിനിമാ മോഹത്തെ ഇയാള്‍ ചൂഷണം ചെയ്തുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

എന്നാല്‍ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും കഴിഞ്ഞ ദിവസ്സങ്ങളില്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ബോളിവുഡ് നടി ഗെഹന വസിഷ്ട് തന്റെ ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ പൂര്‍ണ നഗ്നയായി എത്തിയിരിക്കുകയാണ്. പൂര്‍ണ നഗ്നയായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഇവര്‍ ഇത് പോണ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് ആരാധകരോടയി ചോദിക്കുന്നു. പ്രതിഷേധ സൂചകമായിട്ടാണ് താന്‍ ഇത്തരം ഒരു വീഡിയോ അവതരിപ്പിച്ചതെന്നും വീഡിയോയില്‍ പറയുന്നു.
താന്‍ ഈ വിഡിയോയില്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് ഒരിയ്ക്കലും പോണ് ആണെന്ന് പറയില്ല. എന്നാല്‍ വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ് ആണെന്ന് പറഞ്ഞേക്കാം. അത് കാപട്യം ആണ്. ഇറോട്ടിക് സിനിമകളും പോണ് വിഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരം ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയതെന്നാണ് ഇവര്‍ പറയുന്നത്. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് ഗെഹനയെ അറസ്റ്റു ചെയ്യുന്നത്. ഏതാണ്ട് നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞ ഗെഹനയ്ക്കെതിരെ പൊലീസ് രണ്ട് എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.