കുറച്ചു നാള് മുൻപ് വരെ മലയാളസിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച രസികന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഇവര്‍ മോളീവുഡിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും അഭിനയിക്കുകയുണ്ടായി. മലയാളത്തിലെ നിരവധി വിജയ പരാജയ ചിത്രങ്ങളില്‍ നമുക്ക് സംവൃതയെ കാണാം. മാത്രവുമല്ല ഒരു കാലത്ത് ഗോസ്സിപ് കോളങ്ങളിലെ സ്ഥിര സന്നിധ്യവുമായിരുന്നു ഇവര്‍. എന്നാല്‍ കൂടുതല്‍ ഗോസ്സിപ്പുകളില്‍ പെടാതെ തന്നെ വളരെ വേഗം കുടുംബ ജീവിതത്തിലേക്ക് സംവൃത കടക്കുകയുണ്ടായി. സിനിമയില്‍ നിന്നും ഇടവേളയെടുത്ത സംവൃത കുടുംബിനിയായി കഴിയുകയാണ് ഇപ്പോള്‍. എന്നാല്‍ താരത്തിന്റെ രൂപ ഭംഗിക്ക് ഇപ്പൊഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. തന്റെ ശരീര സൌന്ദര്യം ഇപ്പൊഴും പഴയതുപോലെ തന്നെ ഇരിക്കുന്നതിന്റെ പിന്നിലെ രഹസ്യം അവര്‍ വെളിപ്പെടുത്തുകയുണ്ടായി.

താന്‍ ഇപ്പോഴും ഇത്ര മെലിഞ്ഞിരിക്കാന്‍ പ്രധാന കാരണം വീട്ടു പണിയായതുകൊണ്ടാണെന്ന് അവര്‍ പറയുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് താനാണ്. കുക്കിംഗ് ഉള്‍പ്പെടെ, വീട് വൃത്തിയാക്കല്‍ അങ്ങനെ എല്ലാം. തന്റെ മകന് തരുന്നത് തന്നെ വലിയ എക്സൈസ് ആണ്. വീട് മുഴുവന്‍ വൃത്തികേടാക്കി ഇടലാണ് അവൻ്റെ പണി. അതൊക്കെ അടുക്കി വയ്ക്കണം. ക്ലീന്‍ ചെയ്യണം. അവനു ഫുഡ് കൊടുക്കുന്നത് തന്നെ ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നാണ്. പലപ്പോഴും ടേബിളിൻ്റെ ചുറ്റും ഓടി നടന്നിട്ടാണ് മകനെക്കൊണ്ട് ആഹാരം കഴിപ്പിക്കുകയെന്ന് സംവൃത പറയുന്നു. ഇതൊക്കെ ഏറെ ആസ്വദിച്ചു ചെയ്യുന്ന കാര്യങ്ങളാണ്. വീട് നല്ല പോലെ അലങ്കരിച്ചു കളര്‍ഫുള്‍ ആക്കി ഇടുന്നതൊക്കെ ഇഷ്ടമുള്ള കാര്യമാണ്. വിവാഹത്തിന് മുന്‍പും താന്‍ ഇതൊക്കെ ആസ്വദിച്ചു ചെയ്യുമായിരുന്നു. സിനിമയില്‍ നിന്ന് മാറി കൂടുതല്‍ സമയം കിട്ടിയപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ മുഴുകി. അത് ശരീരത്തിന് ഒരു വ്യായമമായി മാറിയെന്നും സംവൃത കൂട്ടിച്ചേര്‍ത്തു.