സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ നടി സാധികയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച പ്രതി ഒടുവില്‍ പോലീസ് പിടിയിലായി. സാധിക തന്നെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. കാക്കനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിന്മേലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയ സാധിക പ്രതി കുറ്റം ഏറ്റുപറയുന്നതിൻ്റെ വീഡിയോയും പങ്കു വക്കുകയുണ്ടായി. കുറ്റം ചെയ്ത വ്യക്തി അത് ഏറ്റു പറഞ്ഞാതിനാല് അയാളുടെ ജീവിതം തകര്‍ക്കാന്‍ താല്പര്യമില്ലാത്തത്തുകൊണ്ട് കേസ് പിന്‍വലിക്കുകയാണെന്നും അവര്‍ അറിയിച്ചു.

സൈബര്‍ ക്രൈമുകള്‍ കൂടികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും തന്റെ പരാതിയുടെ ഗൗരവം മനസിലാക്കി വളരെ വേഗം തന്നെ പ്രതിയെ പിടിച്ച കൊച്ചിന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് കാക്കനാടിലെ, ഗിരീഷ്, ബേബി തുടങ്ങിയ ഉദ്യോഗസ്ഥരെ നന്ദി അറിയിക്കുന്നതായും സാധിക വീഡിയോയില്‍ പറയുന്നു.
ഒരു പെണ്‍കുട്ടിയെ കുറിച്ച് വളരെ മോശം ആയി ചിത്രീകരിക്കുകയും, മോശം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു ആഘോഷിക്കുമ്പോഴും അനാവശ്യമായി അപകീര്‍ത്തിപ്പെടുത്തുമ്പോഴും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റിയും ഒപ്പം ജന്മം തന്ന അമ്മയെയും ഒന്ന് സ്മരിക്കുന്നത് നല്ലതായിരിക്കും. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് എല്ലായിപ്പോഴും സഹായത്തിനു കേരള പോലീസും, സൈബര്‍ സെല്ലും സൈബര്‍ ക്രൈം പോലീസും ഒപ്പം ഉണ്ടാകും. കുറ്റം ചെയ്യുന്ന ഏതൊരു വ്യക്തിയും ഒരുനാള്‍ പിടിക്കപ്പെടും എന്ന ബോധം ഉണ്ടാകുന്നത് വളരെ നല്ലതാണ്.

18 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഈ സാഹചര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ വളരെ വളരെ അനിവാര്യമാണ്. ആര്‍ക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബര്‍ ലോകത്തിൻ്റെ ഇരകളായി നമ്മുടെ കുട്ടികള്‍ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതോടൊപ്പം സൈബര്‍ കുറ്റകൃത്യത്തിൻ്റെ ദൂഷ്യവശങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കുമെന്ന് അവര്‍ പറയുകയുണ്ടായി. തനിക്കെതിരെയുള്ള ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ്. അയാള്‍ തന്നോട് ചെയ്തത് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ കേസ് പിന്‍വലിക്കുകയാണെന്നും അവര്‍ ലൈവിനിടയില്‍ പറയുകയുണ്ടായി.