“മോഹന്‍ലാലിനെ നേരിട്ട് കാണണം” വികാരപരിതനായി അവശനിലയില്‍ ടീ പീ മാധവന്‍

മലയാളികള്‍ക്ക് പ്രത്യേകിച്ചു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടനാണ് ടി പി മാധവന്‍. ഇതിനോടകം 600ല്‍ പരം ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി കഥാപ്രത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി തിരശീലയില്‍ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം ഇന്ന് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്. കഴിഞ്ഞ ദിവസം സംവിധായകന്‍ ശാന്തിവിള ദിനേശ് ടിപി മാധവനെ നേരില്‍ കണ്ടതുമായി ബന്ധപ്പെട്ട് തന്‍റെ യൂ ടൂബ് ചാനലിലൂടെ ഒരു വീഡിയോ പങ്ക് വയ്ക്കുകയുണ്ടായി.  

T. P. Madhavan

താനൊരിക്കല്‍ ഗാന്ധിഭവൻ്റെ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴാണ് മാധവനെ കണ്ടതെന്ന് അദ്ദേഹം പറയുന്നു. താന്‍ ആറ് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് കണ്ട മാധവേട്ടന്‍ ആയിരുന്നില്ല അന്ന് കണ്ടത്. അല്‍പം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ വല്ലാതെ ക്ഷയിച്ച്‌ തുടങ്ങിയിരുന്നു. നല്ല ഓര്‍മക്കുറവുമുണ്ട്. അദ്ദേഹത്തിൻ്റെ മുഖത്ത് ദുഃഖം ബാധിച്ചിരുന്നു.

അദ്ദേഹത്തിന് തന്നെ ഒഴിവാക്കി പോയ ഭാര്യയേയും മകനേയും കാണാന്‍ ആഗ്രഹമുണ്ടെന്ന് തോന്നുന്നതായി ശാന്തിവിള ദിനേഷ് പറയുന്നു. അതുപോലെ തന്നെ  മോഹന്‍ലാലിനെ കാണാനും മാധവന്‍ ചേട്ടന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അത് അദ്ദേഹം നേരത്തെ തന്നെ പല വീഡിയോകളിലും പറയുകയും ചെയ്ത. മാധവേട്ടനെ കാണാന്‍ ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്‌തോ എന്നും അദ്ദേഹത്തിനോട് തിരക്കി. എന്നാല്‍ ആരും വന്നില്ലെന്നായിരുന്നു ഗാന്ധിഭവൻ്റെ നടത്തിപ്പുകാരന്‍ പുനലൂര്‍ സോമരാജന്‍ അറിയിച്ചത്.

ഉച്ചയൂണിന് ശേഷം മാധവേട്ടനോട് വീണ്ടും  സംസാരിച്ചിരുന്നു. എന്തെങ്കിലും അലട്ടുന്നുണ്ടോ എന്ന് തിരക്കി. എന്നാല്‍ ഇല്ലെന്നായിരുന്നു മറുപടി. മോഹന്‍ലാല്‍ വിളിച്ചിരുന്നോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. ‘വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കില്‍ വരട്ടെ. അതൊന്നും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. വന്നില്ല എന്ന് പറഞ്ഞ് ഒരു  പരാതിയുമില്ലെന്ന്’ അദ്ദേഹം പറഞ്ഞതായി ശാന്തിവിള ദിനേഷ് പറയുന്നു.

മോഹന്‍ലാലിനോട് ഈ ആവശ്യം അറിയിക്കണമെന്ന് നടനും അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനോട് ശാന്തിവിള ദിനേശ് ഈ പരിപാടിയിലൂടെ പറയുകയുണ്ടായി. മോഹന്‍ലാലിനെ പോലെ വിശാലമായി ചിന്തിക്കുന്ന ഒരാള്‍  ഗാന്ധി ഭവനില്‍ പോയി മാധവേട്ടനെ കാണണമെന്നും ശാന്തിവിള ദിനേഷ് വീഡിയോയിലൂടെ പറയുന്നു.

Leave a Reply

Your email address will not be published.