“കാക്കിയിട്ടാല്‍ എന്തുമാകാമെന്നാണോ” ഗൌരി നന്തക്ക് പിന്‍തുണ വാഗ്‌ദാനംചെയ്ത് സുരേഷ് ഗോപി.

മനുഷ്യരിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന താരമാണ് സുരേഷ് ഗോപി. പലപ്പോഴും രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ ഉള്ളപ്പോള്‍ പോലും മലയാളികള്‍ അദ്ദേഹത്തെ വല്ലാതെ സ്നേഹിക്കുന്നതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. മണിമേടയില്‍ ഇരുന്ന് ഉത്തരവിറക്കി പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും അകന്നു നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനല്ല സുരേഷ് ഗോപിയെന്ന് സാരം. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് എല്ലായിപ്പോഴും ആക്സ്സസബിള്‍ ആണ് അദ്ദേഹം. പൊതു താല്‍പര്യം ഉള്ള എല്ലാ വിഷയങ്ങളിലും യാതൊരു വിധമായ രാഷ്ട്രീയവും നോക്കാതെ ഇടപെടുന്ന അദ്ദേഹം ഒരു പൊതു സമ്മതനായ രാഷ്ട്രീയക്കാരനാണ്.
 


കഴിഞ്ഞ ദിവസം ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടിയെ ധീരമായി ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി ഗൗരിനന്ദയുടെ വീട് രാജ്യസഭ എംപി കൂടിയായ അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. ശനിയാഴ്ച ഉച്ചയോടെയാണ് സുരേഷ് ഗോപി ഗൗരിനന്ദയുടെ വീട്ടിലെത്തുകയും ഗൗരിക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തത്.

ഗൗരിനന്ദയെപ്പോലുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നു വന്നാല്‍ ഒരിയ്ക്കലും ഇനിയൊരു വിസ്മയ ഉണ്ടാകില്ലെന്ന് സുരേഷ് ഗോപി പറയുന്നു. പൊലീസ് യൂണിഫോം ഇട്ടാല്‍ എന്തുമാകാം എന്ന ധാരണ ശരിയല്ല. അതിനെതിരായുള്ള  പ്രതികരണമാണ് ഗൗരിനന്ദ നടത്തിയത്. ജാമ്യമില്ല വകുപ്പിട്ട് കേസെടുത്ത പോലീസ് നടപടിയെ അതി രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം  വിമര്‍ശിച്ചത്. ഒരു സ്ത്രീ ചോദ്യം ചെയ്തത് ജാമ്യമില്ലാ
വകുപ്പ് പ്രകാരം കേസെടുത്ത അധികാരികള്‍ ഇവിടെ എന്ത് സ്ത്രീ
സുരക്ഷയാണ് പറയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. അതുകൊണ്ട് തന്നെ സ്ത്രീ ഇവിടെ സുരക്ഷിതയല്ല. സംരക്ഷിക്കേണ്ട ചുമതലയാണ് പോലീസിനുള്ളത്. കേരള സര്‍ക്കാരിൻ്റെ കീഴില്‍ ജീവിക്കുന്ന ജനങ്ങളാണ് നമ്മള്‍. അതിനാല്‍ തന്നെ എല്ലാവര്‍കും പോലീസ് സംരക്ഷണം നല്‍കേണ്ടതാണെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. പോലീസ് നടപടിയുമായി ബന്ധപ്പെട്ട് തനിക്കൊരു കത്ത് കൈമാറണമെന്ന്  ഗൗരിയോട് അറിയിച്ച അദ്ദേഹം തന്നെ  ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കൈമാറി.

Leave a Reply

Your email address will not be published.