“എന്‍റെ സ്വകാര്യ ഭാഗങ്ങള്‍ വൃത്തികേടാണ്” അനന്യ പറഞ്ഞതിനെക്കുറിച്ചും തനിക്കെതിരെ ഉയരുന്ന വിമര്‍ശനത്തെക്കുറിച്ചും ; രഞ്ചു രഞ്ചിമാര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യയുടെ മരണത്തിന് ശേഷം നിരവധി വിമര്‍ശനമാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാറിനെതിരെ ഉയരുന്നത്. ഇപ്പോള്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അവര്‍.   

നാളിതുവരെയും തന്‍റെ കമ്മൂണിറ്റിയില്‍ നിന്നും യാതൊരു വിധത്തിലുമുള്ള സാമ്പത്തികമായോ, അല്ലാതെയോ ഉള്ള സഹായങ്ങളൊന്നും താന്‍ കൈപ്പറ്റിയിട്ടില്ലന്ന ആമുഖത്തോടെയാണ് അവര്‍ തുടങ്ങുന്നത്. അനന്യ മരിച്ച വിഷയവുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. താന്‍ എന്തു ചെയ്തു എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.  2020 ജൂണ്‍ 14ന് സര്‍ജറി നടക്കുന്ന സമയം മുതല്‍ താന്‍ അവള്‍ക്ക് നല്കിയ സഹായങ്ങള്‍ എണ്ണിപ്പറയുന്നില്ല. സര്‍ജറി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക് വന്ന അനന്യ തീരെ അവശതയായിരുന്നു ഭക്ഷണം കഴിക്കാന്‍ കഴിക്കുന്നില്ലായിരുന്നു.
ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഗ്യാസ് കെട്ടി കിടക്കുന്നതായി കണ്ടു, ഒരു സര്‍ജറി കൂടി നടത്തേണ്ടതായിട്ടുണ്ട് എന്ന് അവര്‍ പറയുകയും ആ സര്‍ജറി നടത്തുകയും ചെയ്തു. അവിടെ അടയ്‌ക്കേണ്ട തുകയും അടച്ചു. പിന്നീട് കുറെ കാലം കഴിഞ്ഞ് അനന്യ തന്നെ വിളിച്ചു, തന്‍റെ സ്വകാര്യ ഭാഗങ്ങള്‍ വളരെ വൃത്തികേടാണ്, അതുകൊണ്ട്  നിയമപരമായി മുന്നോട്ടു പോവുകയാണന്ന് പറഞ്ഞു. നിയമത്തിൻ്റെ ഏത് അറ്റം വരെ പോയാലും കൂടെ താന്‍  ഉണ്ടാകും എന്നു പറയുകയും ചെയ്തു.  എന്നാല്‍ പിന്നിട് നടന്ന ചര്‍ച്ചകളൊന്നും തന്‍റെ അറിവിലല്ലയെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പിന്നീട് പലപ്പോഴും തന്‍റെ വീട്ടില്‍ വരുകയും സംസാരിക്കുകയും ചെയ്തിരുന്നു.  പിന്നീടൊരിക്കല്‍ വൈകിട്ട് താന്‍  ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ തനിക്ക് വന്ന ഫോൺ കാൾl അവള്‍ ഒരു പൊട്ടത്തരം കാണിച്ചു എന്നാണ്, മെയ്ക്കപ്പ് പോലും കളയാതെ അവിടെ എത്തുമ്പോള്‍ അവള്‍ എല്ലാവരെയും വിട്ടു പോയെന്ന ദുഃഖ സത്യം അറിയാന്‍ കഴിഞ്ഞു. അതിനു ശേഷം തനിക്ക് നേരെ നിരവധി വിമര്‍ശനങ്ങളുണ്ടായി. പലതും  ഒരു പരിധിവരെ തള്ളിക്കളഞ്ഞു. താന്‍  ആരെയൊക്കെ സഹായിച്ചു, ആരെയൊക്കെ രക്ഷിച്ചു, ഇതൊന്നും ആരും പറയണ്ട, മനുഷ്യത്വം ഉണ്ടെങ്കില്‍ തന്ന കൈക്ക് കൊത്താതിരിക്കുക, അനന്യയെ പ്രഫഷനില്‍ ല്‍ ഉയരാന്‍ സഹായിച്ചതും, അതിനു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ പറഞ്ഞു കൊടുക്കുന്നതും തനായിരുന്നു. നല്ല കുട്ടിയായി വളരണം എന്നും മാത്രമെ താന്‍ തന്‍റെ  കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാറുള്ളു. താനും ഒരു മനുഷ്യ സ്ത്രിയാണ്, വേദന തനിക്കും ഉണ്ട്. അനന്യയെ പ്രസവിച്ച സ്വന്തം അമ്മ നീ എവിടെങ്കിലും പോയി ചത്തുടെ എന്ന് ചോദിച്ചപ്പോഴും അവളെ ചേര്‍ത്തു പിടിച്ചു, കൂടെ നിര്‍ത്തി.

തന്നെ ആര്‍ക്കും വിമര്‍ശിക്കം, എത്ര വേണമെങ്കിലും, പക്ഷേ തന്‍റെ  കയ്യില്‍ നിന്നും കൈ നീട്ടി വാങ്ങിയവര്‍ ഒന്നോര്‍ക്കുക എല്ലാവര്‍ക്കും മനസ്സുണ്ട്, അത് വേദനിക്കും രഞ്ചു തന്‍റെ ഫെയിസ് ബുക്ക് പ്രൊഫൈലില്‍ കുറിച്ചു.

Leave a Reply

Your email address will not be published.