“ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാകാറില്ല” ബഷീര്‍ ബഷിയുടെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ഒരേ സ്വരത്തില്‍ പറയുന്നു.

ബിഗ് ബോസ് സീസണ്‍ 1  ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരം ആണ് ബഷീര്‍ ബഷി. ബിഗ് ബോസിൻ്റെ ആദ്യ സീസണില്‍ ഇദ്ദേഹം മികച്ച പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. പക്ഷേ രണ്ട് ഭാര്യമാര്‍ ഉള്ളതിൻ്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും  ഇദ്ദേഹം നേരിട്ടിരുന്നു. 

ഇപ്പോഴിതാ ഭാര്യമാരായ മഷൂറയും സുഹാനയും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമുള്ള വിശേഷം തങ്ങളുടെ തന്നെ
യൂ ടൂബ് ചാനലിലൂടെ ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ്.

ബഷീറിന്‍റെ രണ്ടാം ഭാര്യ ആയ  സുഹാനയുമായുള്ള സൗഹൃദത്തെ കുറിച്ച് ആദ്യ ഭാര്യ ആയ മഷൂറ പറയുകയുണ്ടായി. ഒരിയ്ക്കലും തങ്ങള്‍ക്കിടയില്‍  വഴക്കിടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് മഷൂറ പറയുന്നു. ചെറിയ എന്ത് കാര്യം ഉണ്ടെങ്കിലും  അത്  ഓപ്പണായി പറയുന്നതാണ് തന്‍റെ രീതി. അതുകൊണ്ട് തന്നെ തങ്ങള്‍ക്കിടെയില്‍ തല്ലുപിടിത്തം ഉണ്ടാവാറില്ലെന്ന് മഷൂറ പറയുന്നു. പലപ്പോഴും വഴക്കുണ്ടാകുന്നത് ബഷിക്കൊപ്പമാണ്, ഒന്നുങ്കില്‍ താനും ബഷിയും അല്ലെങ്കില്‍ സുഹാനയും ബഷിയും തമ്മിലാണ് വഴക്ക്.

തങ്ങളുടെ കുടുംബത്തില്‍ ഏറ്റവും ഡോമിനെന്റ് ബഷിയാണ്. അടക്കി ഭരിക്കുകയല്ല, കുടുംബത്തിലെ കാരണവരായി ബഷിയെ ഇരുത്തുന്നതാണ് തങ്ങള്‍ക്ക് ഇഷ്ടമെന്ന് സുഹാന പറയുന്നു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചും പറഞ്ഞും ഒരു അണ്ടര്‍ സ്റ്റാന്റിലാണ് മുന്നോട്ടുപോകുന്നത്.  ബഷീര്‍ ബഷി സുഹാനയെ  പ്രണയിച്ച കഥയും ഇതിനിടെ വെളിപ്പെടുത്തുകയുണ്ടായി. അന്ന് തനിക്ക് സോഷ്യല്‍ മീഡിയ അക്കൌണ്ട് ഇല്ലായിരുന്നു. സുഹാനയുടെ കാര്യം വേണമെങ്കില്‍ തന്നില്‍  നിന്നും ബഷിക്ക് മറുച്ചുവയ്ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ലെന്ന് മഷൂറ പറയുന്നു.

ആദ്യം കണ്ടപ്പോള്‍ തന്നെ സുഹാനയുടെ കാര്യം തന്നോട്  പറഞ്ഞിരുന്നതായി മഷൂറാ പറയുന്നു.എല്ലാം കാര്യങ്ങളും അറിഞ്ഞതിന് ശേഷമാണ് താന്‍ ഈ കുടുംബത്തിലേക്ക് വന്നുകയറിയതെന്ന് സുഹാനയും പറയുന്നു.

Leave a Reply

Your email address will not be published.