“പരുക്കനായിട്ടുള്ള എല്ലാ അച്ഛന്‍മാരെയും മാറ്റിയെടുക്കുന്നത് പേരക്കുട്ടികളാണ്” വിനീത് ശ്രീനിവാസന്‍ അച്ഛനെക്കുറിച്ച് പറയുന്നു

മലയാളസിനിമയില്‍ നിരവധി താരപുത്രന്മാര്‍ ഉണ്ടെങ്കിലും വിനീത് ശ്രീനിവാസനോളം കഴിവുള്ള മറ്റൊരു യുവതാരമുണ്ടോ എന്ന കാര്യം സംശയമാണ്. സിനിമയിലെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച അദ്ദേഹം മലയാള സിനിമയിലെ സകല കലാ വല്ലഭനാണ്. അടുത്തിടെ പേരക്കുട്ടികളോടുള്ള ശ്രീനിവാസന്‍റെ സമീപനത്തെക്കുറിച്ച് വിനീത് പറയുകയുണ്ടായി.

കുട്ടികളെ  എടുക്കുന്ന കാര്യത്തില്‍ തന്‍റെ അച്ഛന്‍ വളരെ ഏറെ വൈമനസ്യം കാണിക്കുന്ന ആളാണെന്നും എന്നാല്‍ സ്വന്തം പേരക്കുട്ടിയെ എടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ അദ്ദേഹം അത് മനോഹരമായി കൈകാര്യം ചെയ്തുവെന്നും തന്‍റെ കുടുംബ വിശേഷം പങ്ക് വയ്ക്കുന്നതിനിടയില്‍ വിനീത് ശ്രീനിവാസന്‍ പറയുകയുണ്ടായി.

തന്‍റെ അച്ഛന് കുട്ടികളെ  എടുക്കാന്‍ വളരെ ഭയമുള്ള ആളാണെന്ന് വിനീത് പറയുന്നു. പിന്നെ എല്ലാവരും വളരെ നിര്‍ബന്ധിച്ചതിന് ശേഷമാണ് കുട്ടിയെ എടുത്ത് ശീലിച്ചത്. ചെന്നൈ നില്‍ക്കുമ്പോള്‍ താന്‍ വീട്ടിലേക്ക് വാട്സ് ആപില്‍ വീഡിയോ കാള്‍ ചെയ്ത് കുഞ്ഞിനെ കാണിച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ വലിയ സന്തോഷമാകും. പൊതുവേ വാത്സല്യം കാണിക്കാന്‍ അറിയില്ലെങ്കിലും കുട്ടിയെ നോക്കി ചിരിച്ചു കൊണ്ടിരിക്കും. അച്ഛൻ്റെ  മനസ്സിലാണ് സ്നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല. പേരക്കുട്ടികള്‍ വന്നപ്പോള്‍ അതില്‍ മാറ്റമുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.  

പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികള്‍ ആണെന്നാണ് വിനീതിന്‍റെ അഭിപ്രായം. അച്ഛന് എപ്പോഴും പേരക്കുട്ടികളെ അടുത്ത് കിട്ടാറില്ല. പലപ്പോഴും തങ്ങള്‍ നാട്ടില്‍ വരുന്നത് കുറവാണ്. അമ്മ വിളിച്ചു പരാതി പറയാറുമുണ്ട്‌. ‘ഹൃദയം’ എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ  ഷൂട്ടിങ്ങ് തിരക്കിലായത് കൊണ്ട് അടുത്തിടെ ഒന്നും വീട്ടിലേക്ക് ഒരു പോകാന്‍  കഴിഞ്ഞില്ല. ഇനീ വീട്ടില്‍ പോയതിന് ശേഷം അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് പ്രധാനമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

Leave a Reply

Your email address will not be published.