‘എനിക്ക് സിനിമയിലേക്ക് നിരവധി അവസരങ്ങള്‍ വന്നിരുന്നു പക്ഷേ ഞാന്‍ പോയില്ല, അതിന്‍റെ കാരണം ’ ഗായത്രി അരുണ്‍ പറയുന്നു.

സിനിമാതാരങ്ങളെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെ ആണ് സീരിയല്‍ താരങ്ങളും. അത്തരത്തില്‍ സീരിയലുകളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ഗായത്രി അരുണ്‍. കേരളത്തിലെ വീട്ടമ്മമാരുടെ ജനപ്രിയ സീരിയല്‍ ആയി മാറിയ  ‘പരസ്പരം’ എന്ന പരംബരയിലെ  ദീപ്തി ഐപിഎസ്സായി വന്നു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ  ഗായത്രി അരുണ്‍ തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ച ഓഫറുകളെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. താന്‍ എന്തുകൊണ്ടാണ് അത് നിരസിച്ചുവെന്നും വിവരിക്കുന്നു. 

തനിക്ക് ആദ്യ സിനിമയുടെ ഓഫര്‍ വരുമ്പോള്‍ സീരിയലില്‍ വളരെയധികം തിരക്കുള്ള സമയം ആയിരുന്നു. തനിക്ക് ആ സമയത്ത്  സിനിമ അത്ര കൗതുകകരമായി തോന്നിയതും ഇല്ല. കാരണം അഭിനയം എന്ന തന്‍റെ ആഗ്രഹത്തിലൂടെ കിട്ടാവുന്ന  സന്തോഷം ‘പരസ്പരം’ എന്ന സീരിയലില്‍ നിന്ന് ലഭിക്കുകയുണ്ടായി. പ്രേക്ഷകരുടെ  മികച്ച പ്രതികരണം, അഭിനന്ദനങ്ങള്‍, അംഗീകാരങ്ങള്‍ ഒക്കെ അതിലൂടെ ലഭിച്ചു. അതിനുമപ്പുറം  ഒരു സിനിമയില്‍ അഭിനയിച്ച് എന്തെങ്കിലുമൊക്കെ  നേടണം എന്ന് തനിക്ക് തോന്നിയതേയില്ലന്നു ഗായത്രി അരുണ്‍ പറയുന്നു. 

താന്‍ പരസ്പരം സീരിയലില്‍ അഭിനയിക്കുമ്പോള്‍ തന്‍റെ മകള്‍ കല്യാണി വളരെ ചെറിയ കുട്ടി ആയിരുന്നു. ഭര്‍ത്താവ് ഒരു ബിസിനസ് മാന്‍ ആണ്. അദ്ദേഹത്തിന്‍റെ കുടുംബവും തന്‍റെ  കുടുംബവും മകളെ  നോക്കുന്ന കാര്യത്തില്‍ അത്രെയേറെ ശ്രദ്ധ നല്‍കിയത് കൊണ്ടാണ് തനിക്ക് ആ സീരിയലില്‍  അഭിനയിക്കാന്‍ കഴിഞ്ഞത്. പിന്നീട് തന്‍റെ മകള്‍ വളര്‍ന്നപ്പോള്‍ കുട്ടിയുടെ പഠനത്തില്‍ തന്‍റെ കരുതല്‍ വേണമെന്ന് തോന്നി. അതുകൊണ്ടാണ് പരസ്പരത്തിന് ശേഷം ഒരു ബ്രേക്ക് എടുത്തതെന്ന് മലയാളികളുടെ ജനപ്രിയ സീരിയല്‍ താരം ദീപ്തി പറയുന്നു.

Leave a Reply

Your email address will not be published.