അവര്‍ തമ്മില്‍ വിവാഹിതരായാല്‍ അധിക നാള്‍ ഒരുമിച്ച് ജീവിക്കില്ല ! ന്യൂമറോളജിസ്റ്റ്

സിനിമാ ലോകത്തെ പ്രണയവും വേര്‍പിരിയലും വലിയ ചര്‍ച്ചകള്‍ക്ക് കാരണം ആകാറുണ്ട്. ഇത്തരത്തില്‍ പുറത്തു വരുന്ന പല വാര്‍ത്തകളും പൊതുജനങ്ങള്‍ ഗോസ്സിപ് കോളങ്ങളില്‍ വെറുതെ സ്ക്രോള്‍ ചെയ്ത് സമയം കളയുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം അവിടെ  വിവാഹവും വേര്‍പിരിയാലും സര്‍വസാധാരണമായത് ആയതുകൊണ്ടാണ്.  

ബോളിവുഡിലെ ഏറ്റവും ജനപ്രീയ കമിതാക്കളാണ് ആലിയയും രണ്‍ബീറും. ഇരുവരും ഉടനെ തന്നെ വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ടുകള്‍ അനുസരിച്ച് ആലിയയും രണ്‍ബീറും 2022 ല്‍ വിവാഹം കഴിക്കുമെന്നാണ് സൂചന. എന്നാൽ ഇവര്‍ വിവാഹിതരാകരുതെന്ന അഭിപ്രായവുമായി  എത്തിയിരിക്കുകയാണ് പ്രശസ്ത ന്യൂമറോളജിസ്റ്റായ ജെഎസ് ചൌധരി 

രണ്ടു പേരുടെയും ജനനത്തീയതികള്‍ വച്ച്‌ നടത്തിയ പഠനത്തിൻ്റെ  അടിസ്ഥാനത്തിലാണ് താന്‍ ഇങ്ങനെ ഒരു അഭിപ്രായം ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം. ‘1982 സെപ്തംബര്‍ 28 നാണ് രണ്‍ബീര്‍ കപൂറിൻ്റെ ജനനം. ആലിയ ജനിച്ചത് 1993 മാര്‍ച്ച്‌ 15 നും. ഇത് രണ്ടും വച്ചായിരുന്നു ഇയാള്‍ പഠനം നടത്തിയത്. ഇവരുടെ രണ്ട് പേരുടെയും ലൈഫ് പാത്ത് നമ്പറുകള്‍ തമ്മില്‍ ചേരില്ലെന്നാണ് ചൗധരി പറയുന്നത്. രണ്‍ബീറിൻ്റെ നമ്പര്‍ മൂന്നും ആലിയയുടേത് നാലുമാണ്. ഇത് രണ്ടും വിരുദ്ധമ നമ്പരുകളാണെന്നാണ്  അദ്ദേഹം അഭിപ്രായപ്പെടുന്നത്. മാത്രവുമല്ല രൺബീർ ജനിച്ചത് 28 നും ആലിയ ജനിച്ചത് 15നുമാണ്. രൺബീറിൻ്റെ സൈക്കിക് നമ്പര്‍ പത്തും ആലിയയുടേത് ആറുമാണ്. ആറും പത്തും തമ്മില്‍ ഒരിയ്ക്കലും ചേരില്ല.  മാത്രവുള്ള രണ്‍ബീറിൻ്റെ ക്രൊണോളജിക്കില്‍ ഏജ് നാലാണ്. ആലിയുടേത് രണ്ടും. ഇവ തമ്മിലും   ചേരില്ലന്നും ചൌധരി അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വിവാഹം നടന്നാല്‍ തന്നെ അത് അധികനാള്‍ നീണ്ടു നില്‍ക്കില്ലെന്നും അതിനാല്‍ വിവാഹം വേണ്ടെന്ന് വെക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാൽ ചൗധരിയുടെ പ്രസ്താവന പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കാലം മാറിയെന്നും ഇത്തരം വിശ്വാസങ്ങള്‍ മനുഷ്യരെ മുന്നോട്ട് നയിക്കുന്നതിന് പകരം പിന്നോട്ടാണ് നയിക്കുകയെന്നും ചിലർ പറയുന്നു. നിരവധി പരസ്യ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി ഇരുവരും ഇപ്പോൾ ഒന്നിക്കുകയാണ്. അയാന്‍ മുഖര്‍ജിയാണ് ബ്രഹ്‌മാസ്ത്ര സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published.