ബോളീവുഡിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആയ ഒരേയൊരു നടിയായിരുന്നു സൌത്ത് ഇന്ത്യയില്‍ നിന്നും ഹിന്ദി സിനിമാ ലോകത്തേക്ക് ചേക്കേറിയ ശ്രീദേവി. പൊതുവേ ദക്ഷിണേന്ത്യയില്‍ നിന്നും ഉള്ള കലാകാരന്മാരെ അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ് അവിടുത്തുകാര്‍. അതിനു പല കാരണങ്ങളും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരുപക്ഷേ ബോളീവുഡിലെ ലോബ്ബീയിങില് എല്ലാവര്ക്കും പിടിച്ചു നില്ക്കന് കഴിയാത്തതും ആകാം.

എന്തൊക്കെയായാലും ഹിന്ദി സിനിമാ ലോകത്തെ ഇത്തരം വേര്‍തിരിവ് ഒരു പരസ്യമായ രഹസ്യമാണ്. എന്നാല്‍ അവര്‍ക്കിടയിലേക്ക് ധൈര്യ സമേതം ഇറങ്ങിച്ചെല്ലുകയും സ്വന്തമായി ഒരിടം നേടിയെടുക്കയും ചെയ്ത അപൂര്‍വം ചില അഭിനയ പ്രതിഭകളില്‍ ഒരാളാണ് ശ്രേദേവി. ബോളീവുഡിലെ വമ്പന്‍ താരങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാനാകാത്ത ഉയരം സ്വന്തമാക്കന്‍ അവര്‍ക്ക് കഴിഞ്ഞത് ബോളീവുഡിലെ തന്നെ അപൂര്‍വതയാണ്. അതുകൊണ്ടാണ് ശ്രീദേവിയുടെ മരണ ശേഷവും അവരുടെ മകള്‍ എന്ന പേരില്‍ ഇന്നും വര്‍ത്തകളില്‍ ജാന്‍വി കപൂര്‍ എന്ന ആ താര പുത്രി നിറഞ്ഞു നില്‍ക്കുന്നത്.
ഇന്ന് ബോളിവുഡില്‍ ഏറ്റവും അധികം ആരാധകരുള്ള താര പുത്രിയാണ്
ജാന്‍വി. നടി ശ്രീദേവിയുടെ മകളെന്ന പ്രത്യേക സ്നേഹവും കരുതലും ജാന്‍വിയോട് പ്രേക്ഷകര്‍ക്കുണ്ട്. ഇപ്പോഴിതാ ജാന്‍വി തൻ്റെ വിവാഹ സ്വപ്നങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. രണ്ട് ദിവസത്തെ ആഘോഷ ചടങ്ങുകള്‍ തന്റെ വിവാഹത്തിന് വേണം എന്നാണ് ജാന്‍വി പറയുന്നത്.
കാപ്രിയിലെ ഉല്ലാസ നൗകയിലായിരിക്കണം തന്റെ ബാച്ചിലര്‍ പാര്‍ട്ടി നടക്കുന്നത്. അതുപോലെ തന്നെ തന്റെ വിവാഹ ചടങ്ങുകള്‍ തിരുപ്പതിയില്‍ വച്ച് നടത്താനാണ് താരത്തിന്റെ ആഗ്രഹം. അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ടില്‍ വച്ചായിരിക്കും മെഹന്ദി ചടങ്ങുകള്‍ നടക്കുക. തന്റെ വീട് മുഴുവന്‍ മെഴുകുതിരി കത്തിച്ചു വച്ച് ആ പ്രകാശത്തിനിടയിലൂടെ കാഞ്ചീപുരം പട്ട് സാരി അണിഞ്ഞ് സര്‍വ്വാഭരണ
വിഭൂഷിതയായി ഒരുങ്ങി ഇറങ്ങുംബോള് തന്റെ പിതാവ് ബോണി കപൂര്‍ വളരെ വികാര ഭരിതനായിരിക്കുമെന്നും തന്റെ സഹോദരി അന്‍ഷുള കപൂര്‍ ചടങ്ങുകള്‍ മേല്‍നോട്ടം വഹിച്ചു മുന്നില്‍ നില്‍ക്കുമെന്നും ജാന്‍വി കപൂര്‍
പറയുന്നു.